ഇന്ത്യ-ഭൂട്ടാൻ റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു. ഇരു രാജ്യങ്ങളേയും റെയിൽ ശൃംഖല വഴി ബന്ധിപ്പിക്കുന്നതിന് ഇന്ത്യയും ഭൂട്ടാനും 2018 മുതൽ ചർച്ചകൾ നടത്തി തുടങ്ങിയിരുന്നു. ഇപ്പോൾ റെയിൽവേ ശൃംഖല വഴി ബന്ധിപ്പിക്കാൻ ഇരു രാജ്യങ്ങളും ഔദ്യോഗികമായി ധാരണാപത്രം ഒപ്പുവെച്ചിരിക്കുകയാണ്. ആസാമിലെ കോക്രജാറിനെ ഭൂട്ടാനിലെ ഗെലെഫുവുമായി ബന്ധിപ്പിക്കുന്ന 69.4 കിലോമീറ്റർ പാതയാണ് ഇന്ത്യൻ റെയിൽവേ നിർമിക്കുക. ഭൂട്ടാനിലെ ആദ്യ റെയിൽപ്പാത കൂടിയാണിത്.

ഏകദേശം 3,500 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ആറ് സ്റ്റേഷനുകളാണ് ഉണ്ടാകുക. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വിനോദസഞ്ചാരവും വ്യാപാരവും വർദ്ധിപ്പിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും റെയിൽ‌ പാത സഹായകരമാകും. റെയിൽവേ ലൈൻ സ്ഥാപിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് പൂർത്തിയായിട്ടുണ്ട്. നോർത്ത് ഈസ്റ്റേൺ ഫ്രോണ്ടിയർ (എൻ‌എഫ്) റെയിൽവേയുടെ കീഴിലാകും പ്രവർത്തനം.

ഗരുഭസ, റൂണിഖത, ശാന്തിപൂർ, ബാലജൻ, ദാദ്ഗിരി, ഗെലെഫു എന്നിവയുൾപ്പെടെ ആറ് പുതിയ സ്റ്റേഷനുകളാണ് പദ്ധതിയുടെ ഭാഗമായി  വികസിപ്പിക്കുക. 

Indian Railways plans a 69.4 km railway line connecting Kokrajhar in Assam to Gelefu in Bhutan, marking Bhutan’s first-ever rail link, enhancing tourism and trade.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version