രാജ്യത്തെ 'തേർഡ് റിച്ചസ്റ്റ്' ആയി രോഷ്നി നാടാർ, Roshni Nadar now third richest Indian

ഇന്ത്യയിൽ ഏറ്റവുമധികം സമ്പത്തുള്ള മൂന്നാമത്തെ വ്യക്തിയായി രോഷ്നി നാടാർ മൽഹോത്ര. രോഷ്നിയുടെ പിതാവ് ശിവ് നാടാരുടെ ഉടമസ്ഥതയിലുള്ള എച്ച്സിഎൽ ഗ്രൂപ്പിന്റെ (HCL Group) 47 ശതമാനം പങ്കാളിത്തം അദ്ദേഹം മകൾക്ക് നൽകിയതിനു പിന്നാലെയാണ് രോഷ്നി സമ്പത്തിൽ വൻ മുന്നേറ്റം നടത്തിയത്. ബ്ലൂംബെർഗ് ബില്യണേർസ് റിപ്പോർട്ട് അനുസരിച്ച് എച്ച്സിഎല്ലിൽ ഏറ്റവുമധികം ഓഹരിയുള്ള രോഷ്നി മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലായി സമ്പത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്.  

നേരത്തെ പിന്തുടർച്ച പദ്ധതിയുടെ ഭാഗമായി പ്രൊമോട്ടർ ഗ്രൂപ്പുകളായ എച്ച്‌സിഎൽ കോർപറേഷന്റേയും വാമ ഡൽഹിയുടേയും 47 ശതമാനം ഓഹരികൾ ശിവ് നാടാർ മകൾ രോഷ്‌നി നാടാർ മൽഹോത്രയ്ക്ക് ഇഷ്ടദാനമായി കൈമാറുകയായിരുന്നു. ഇഷ്ടദാനം പൂർത്തിയാകുന്നതോടെ എച്ച്‌സിഎൽ കോർപ്പ്, വാമ എന്നിവയുടെ സമ്പൂർണ അധികാരം രോഷ്നിക്ക് ആകും. ഇതോടൊപ്പം എച്ച്സിഎൽ ഇൻഫോസിസ്റ്റംസ്, എച്ച്സിഎൽടെക്ക് എന്നിവയിലും ഏറ്റവുമധികം ഓഹരികൾ രോഷ്നിക്ക് കൈവന്നിരിക്കുകയാണ്.

ശിവ് നാടാർ ഫൗണ്ടേഷൻ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് എച്ച്സിഎൽടെക്ക് ചെയർപേർസണാണ് രോഷ്നി നാടാർ. ഇതോടൊപ്പം കമ്പനിയുടെ സിഎസ്ആർ പ്രവർത്തനങ്ങളുടെ മേൽനോട്ടവും അവർ വഹിക്കുന്നു. ഹാബിറ്റാറ്റ്സ് ട്രസ്റ്റ് എന്ന ട്രസ്റ്റിന്റെ സ്ഥാപകയും ട്രസ്റ്റിയും കൂടിയാണ് രോഷ്നി. എച്ച്സിഎല്ലിലേക്ക് എത്തുന്നതിനു മുൻപ് ന്യൂസ് പ്രൊഡ്യൂസർ ആയി ജോലി ചെയ്തിരുന്ന രോഷ്നി കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎയും നോർത്ത് വെസ്റ്റേർൺ യൂനിവേഴ്സിറ്റിയിൽ നിന്ന് കമ്യൂണിക്കേഷനിൽ ഡിഗ്രിയും പൂർത്തിയാക്കി.

അതേ സമയം ബ്ലൂംബെർഗ് ഇന്ത്യ ബില്യണയർ പട്ടികയിൽ 88.1 ബില്യൺ ഡോളർ ആസ്തിയുമായി മുകേഷ് അംബാനി ഒന്നാം സ്ഥാനത്തും
68.9 ബില്യൺ ഡോളർ ആസ്തിയോടെ ഗൗതം അദാനി രണ്ടാം സ്ഥാനത്തും തുടരുകയാണ്. നേരത്തെ 35.9 ബില്യൺ ഡോളർ ആസ്തിയുമായി ശിവ് നാടാർ പട്ടികയിൽ മൂന്നാമതായിരുന്നു.

Roshni Nadar Malhotra becomes India’s third richest person after Shiv Nadar gifted her a 47% stake in HCL Group, boosting her net worth significantly.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version