അടുത്ത 4 വർഷത്തിനുള്ളിൽ രാജ്യത്ത് 2 ബില്യൺ ഡോളറിന്റെ വിൽപനയുള്ള കമ്പനിയായി മാറാൻ ഹയർ അപ്ലയൻസസ് ഇന്ത്യ (Haier Appliances India). പുതിയ എസി പ്രൊഡക്ഷൻ, ഇഞ്ചക്ഷൻ മോൾഡിംഗ് യൂണിറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനായി 2024-2028 കാലയളവിൽ കമ്പനി 1,000 കോടിയിലധികം രൂപ നിക്ഷേപം നടത്തിയിട്ടുള്ളതായി ഹയർ അപ്ലയൻസസ് ഇന്ത്യ പ്രസിഡന്റ് എൻ.എസ്. സതീഷ് അറിയിച്ചു.
പൂനെയിലും ഗ്രേറ്റർ നോയിഡയിലുമുള്ള പ്ലാന്റുകളിൽ ഇതുവരെ 2,400 കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. ഈ പുതിയ പ്ലാന്റ് വരുന്നതോടെ ഹയർ ഇന്ത്യയുടെ ശേഷി നിലവിലെ 1.5 ദശലക്ഷം യൂണിറ്റുകളിൽ നിന്ന് പ്രതിവർഷം 4 ദശലക്ഷം യൂണിറ്റായി ഉയരും. കമ്പനിയുടെ ആഭ്യന്തര മൂല്യവത്തിലും ഇതിലൂടെ വർധനയുണ്ടാകും. നിലവിൽ 1.5 ദശലക്ഷം ശേഷിയാണ് ഹയറിന് ഉള്ളത്.
എന്നാൽ ഇന്ത്യയിൽ എസി വിപണി വളരുന്ന രീതിയനുസരിച്ച് 2027 ആകുമ്പോഴേക്കും ഹയറിന് ശേഷിയിൽ കുറവുണ്ടാകും. ഇതിനു വേണ്ടിയാണ് പുതിയ പ്ലാന്റ് 2.5 ദശലക്ഷം യൂണിറ്റാക്കി ഉയർത്തുന്നത്-സതീഷ് പറഞ്ഞു.
Haier Appliances India targets USD 2 billion in revenue by 2028 with new manufacturing plants, expanded capacity, and strong premium product growth.