
അതിവേഗം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്ന ബോളിവുഡ് താരസുന്ദരിയാണ് ജാൻവി കപൂർ. ആരാധകരുടെ എണ്ണം കൂടുന്നതിനൊപ്പം താരത്തിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷകൾക്കു പുറമേ തമിഴ്, തെലുങ്ക് ഭാഷകളും അറിയുന്ന നടി അക്ഷരാർത്ഥത്തിൽ പാൻ ഇന്ത്യൻ സ്റ്റാർ എന്ന വിശേഷണത്തിന് അർഹയാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഈ ഭാഷകൾക്കു പുറമേ താരത്തിന് സ്പാനിഷും അറിയാം.
2018ൽ പുറത്തിറങ്ങിയ ധടക് ആണ് ജാൻവിയുടെ ആദ്യ ചിത്രം. സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രത്തിനു ശേഷം 2020ൽ ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ജൻ സക്സേന-ദി കാർഗിൽ ഗേൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ജാൻവി ശ്രദ്ധ നേടി. 2024ൽ തെലുഗ് ചിത്രം ദേവരയിലൂടെ ജാൻവി ബോളിവുഡിന് പുറത്തേക്കും തന്റെ അഭിനയ കരിയർ വിപുലീകരിച്ചു.
2025ലെ കണക്കു പ്രകാരം 7.5 മില്യൺ ഡോളർ (65 കോടി രൂപ) ആണ് ജാൻവി കപൂറിന്റെ ആസ്തി. സിനിമകൾക്കു പുറമേ ബ്രാൻഡ് എൻഡോർസ്മെന്റുകളും വലിയ ഇവന്റുകളും താരത്തിന്റെ സമ്പാദ്യം വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. നിലവിൽ നിരവധി പ്രൊജക്റ്റുകളുടെ ഭാഗമായിട്ടുള്ള താരത്തിന്റെ ആസ്തി അതിന് അനുസൃതമായി വരുംകാലങ്ങളിൽ വലിയ രീതിയിൽ വർധിക്കും എന്നാണ് വിലയിരുത്തൽ.
Discover Janhvi Kapoor’s remarkable Bollywood journey, from her breakout role in Dhadak to her growing success in South Indian cinema and upcoming films.