വിവാഹ സത്കാര ചടങ്ങുകളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികളുടെ വ്യാപകമായ ഉപയോഗത്തെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ മാലിന്യ സംസ്കരണ വിഷയങ്ങളിൽ സ്വമേധയാ കേസെടുത്ത് വാദം കേൾക്കവേയാണ് കോടതി വിമർശനം.

പ്ലാസ്റ്റിക്കിനു പകരം ഗ്ലാസ് കൊണ്ടുള്ള വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പ്ലാസ്റ്റിക് കുപ്പികൾക്ക് സംസ്ഥാനം നിരോധനം ഏർപ്പെടുത്തിയ നടപടി നടപ്പിലാക്കാത്തതിനെ ഹൈക്കോടതി ചോദ്യം ചെയ്തിട്ടുമുണ്ട്.

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മലയോര മേഖലയിൽ പ്ലാസ്റ്റിക് നിരോധിക്കുന്നത് സംബന്ധിച്ച സർക്കാർ റിപ്പോർട്ട് പരിഗണിച്ച കോടതി സംസ്ഥാനത്തെ മൊത്തത്തിലുള്ള മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് ആശങ്കയും ഉന്നയിച്ചു.

നേരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പരിസ്ഥിതി നാശം തടയുന്നതിനായി മലയോര പ്രദേശങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കണമെന്ന് ബെഞ്ച് നിർദേശിച്ചിരുന്നു. തമിഴ്‌നാട്ടിൽ മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം സമാനമായ നിരോധനം വിജയകരമായി നടപ്പിലാക്കിയതിനെ ചൂണ്ടിക്കാട്ടി ഇതേ രീതി കേരളത്തിലും പ്രായോഗികമാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
The Kerala High Court criticized the use of plastic water bottles at weddings and urged people to use glass bottles instead. While hearing a case on waste management, the court questioned why the state had not enforced the plastic ban. Justices Bechu Kurian Thomas and P. Gopinath also raised concerns about waste disposal in Kerala. Pointing to Tamil Nadu’s success in banning plastic, the court urged the government to take similar action.