യുഎഇ റാസൽഖൈമയിലെ ആദ്യ താജ് ആരംഭിക്കാൻ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (IHCL). എമിറേറ്റിലെ മനോഹരമായ അൽ മാർജൻ ഐലൻഡിൽ ബിഎൻഡബ്ല്യു ഡെവലപ്മെന്റ്സുമായി (BNW Developments) സഹകരിച്ചാണ് താജ് വെല്ലിംഗ്ടൺ മ്യൂവ്സ് (Taj Wellington Mews) പ്രീമിയർ ബ്രാൻഡഡ് ഹോട്ടൽ അപ്പാർട്ടുമെന്റുകൾ വരുന്നത്. ഇതുസംബന്ധിച്ച കരാറിൽ ഇരുകമ്പനികളും ഒപ്പുവെച്ചു.

റാസൽഖൈമയിലേക്ക് ഐക്കോണിക് താജ് ഹോസ്പിറ്റാലിറ്റി പരിചയപ്പെടുത്തുന്നതിനായി ബിഎൻഡബ്ല്യു ഡെവലപ്മെന്റ്സുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഐഎച്ച്സിഎൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനീത് ഛത്വാൾ പറഞ്ഞു. സാംസ്കാരിക പൈതൃകം, പ്രകൃതി സൗന്ദര്യം, അടിസ്ഥാന സൗകര്യ വികസനം എന്നിവ റാസൽഖൈമയെ ആഗോള സഞ്ചാരികൾക്ക് ആകർഷകമായ ഇടമാക്കി മാറ്റുന്നു. മിഡിൽ ഈസ്റ്റേൺ ഹോസ്പിറ്റാലിറ്റി ലാൻഡ്സ്കേപ്പിനെ പുനർനിർവചിക്കാനുള്ള അപാരമായ സാധ്യതകളോടെ റാസൽഖൈമ പ്രധാന ടൂറിസം പ്രഭവകേന്ദ്രമായി മാറാൻ സജ്ജമാണ്-അദ്ദേഹം പറഞ്ഞു.
ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ഡൈനിംഗ് റെസ്റ്റോറന്റ്, സ്പെഷ്യാലിറ്റി റെസ്റ്റോറന്റ്, ബാർ, ലോഞ്ച് എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ താജ് വെല്ലിംഗ്ടൺ മ്യൂവ്സിൽ ഉണ്ടാകും. ബിസിനസ്പരമായ ആവശ്യങ്ങൾക്ക് എത്തുന്ന സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മീറ്റിംഗ് റൂമുൾ, അത്യാധുനിക ബോർഡ് റൂം, ഇവന്റ് സ്പെയിസുകൾ എന്നിവയും ഹോട്ടലിൽ ഉണ്ടാകും. പൂർണ്ണമായും സജ്ജീകരിച്ച ജിം, ഔട്ട്ഡോർ സ്വിമ്മിങ് പൂൾ, ആഡംബര സ്പാ തുടങ്ങിയ സൗകര്യങ്ങളും വരും.
Indian Hotels Company (IHCL) partners with BNW Developments to launch Taj Wellington Mews on Al Marjan Island, Ras Al Khaimah, redefining luxury hospitality.