1990-കൾ! കോട്ടയം കാഞ്ഞിരപ്പള്ളിയിലെ ഒരു യുവാവ് കംപ്യൂട്ടർ അസംബ്ല് ചെയ്ത് വിൽക്കാൻ തുടങ്ങി. എന്തെങ്കിലും ബിസിനസ്സ് ചെയ്യണമെന്ന മോഹത്തിലാണ് അത് തുടങ്ങിയത്. രണ്ട് പതിറ്റാണ്ട് കൊണ്ട് ആ കാഞ്ഞിരപ്പള്ളിക്കാരൻ ഷിജോ തോമസ്, കേരളത്തിന്റെ ഡിജിറ്റൽ ബിസിനസ്സിൽ ഓക്സിജൻ പോലെ അനിവാര്യമായി മാറി! അത്, ടെക്നോളജിയോടുള്ള അടങ്ങാത്ത പാഷൻ കൊണ്ടാണ്.
മൊബൈലും ലാപ്ടോപ്പും വാങ്ങും മുമ്പ് അവ ലൈവ് എക്സ്പീരിയൻസ് ചെയ്യാം എന്ന പുതിയ അനുഭവം മലയാളികളെ പരിചയപ്പെടുത്തിയ ആ സംരംഭം കേരളമാകെ പടർന്നതും ആ പാഷൻ കൊണ്ടുതന്നെയാണ്. അതാണ് ഓക്സിജൻ എന്ന ഡിജിറ്റൽ എക്സ്പേർട്ട്! ടെക്നോളജി സംരംഭത്തിലൂടെ കേരളത്തിൽ പടർന്ന ഓക്സിജന്റെ 25 വർഷങ്ങൾ! ഓക്സിജൻ എന്ന ഡിജിറ്റൽ സംരംഭത്തിന്റെ കാൽനൂറ്റാണ്ടിൽ, ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനുമായി ഷിജോ സംസാരിക്കുന്നു. സംരംഭക യാത്രയെക്കുറിച്ച്, വിശദമായിത്തന്നെ.
ധൈര്യമാണ് ഒരു സംരംഭകന്റെ കൈമുതൽ എന്ന് ഷിജോ പറയുന്നു. വിജയമോ പരാജയമോ ചിന്തിക്കാതെ എന്നാൽ മാർക്കറ്റ് മനസ്സിലാക്കി, കാൽക്കുലേറ്റഡായി ഇറങ്ങുന്നവരുടെ ഒപ്പം സംരംഭം കട്ടയ്ക്ക് നിൽക്കും, അനുഭവത്തിൽ നിന്ന് ഈ സംരംഭകൻ പറയുന്നു. ഒരു ബാങ്ക് ലോൺ പോയിട്ട് അക്കൗണ്ട് തുറക്കാൻ പ്രയാസമായിരുന്ന കാലത്ത് കേവലം 40,000 രൂപയ്ക്ക് തുടങ്ങിയതാണ് ടെക്നോളജി പ്രോഡക്റ്റുകൾ മലയാളിയെ പരിചയപ്പെടുത്തിയ സംരംഭം. തുടക്കത്തിൽ ഓസോൺ എന്നായിരുന്നു പേര്, പിന്നീട് ഓക്സിജൻ എന്ന ബ്രാൻഡായി അത് വളർന്നു.
ലോകം ഇത്രമാത്രം ഡിജിറ്റൽ മയം ആകുമെന്ന് ആരും സ്വപ്നം കാണാതിരുന്ന 1990-കളിൽ വെറും 50 സ്ക്വയർഫീറ്റ് മുറിയിൽ തുടങ്ങിയ ആ ബിസിനസ്സ് ഇന്ന് 5 ലക്ഷം സ്ക്വയർഫീറ്റിൽ കേരളമാകെ ഔട്ട് ലെറ്റുകൾ തുറന്ന് ടെക്നോളജി പ്രൊഡക്റ്റുകൾ വിൽക്കുന്നു.1000 കോടിയുടെ അന്തസ്സാർന്ന വിറ്റുവരവിലും.
ബോക്സ് സെല്ലേഴ്സ് ആയ റീട്ടെയിൽ ഗാഡ്ജെറ്റ് ബിസിനസ്സുകൾക്കിടയിൽ, ടെക്നോളജി എക്സ്പീരിയൻസ് സെന്ററായി ഓക്സിജൻ മാറിയത് ഷിജോയുടെ ദീർഘവീക്ഷണമാണ്. ലോകോത്തര ബ്രാൻഡുകൾക്കും കസ്റ്റമർക്കുമിടയിലെ പാലമാണ് ഓക്സിജൻ എന്ന് ഷിജോ പറയുന്നു. ഉപഭോക്താവിനെ ടെക്നോളജി പരിചയപ്പെടുത്താൻ ഏറ്റവും മികച്ച ടെക് എക്സ്പേർട്ടുകളെയാണ് ഓക്സിജൻ എല്ലാ ടെക് ഷോപ്പിലും നിയോഗിച്ചിരിക്കുന്നത്. ഇക്കാലമത്രയും ഒപ്പം നിന്ന സഹപ്രവർത്തരുടെ കൂടി പ്രയത്നമാണ് ഓക്സിജനെ കേരളത്തിന്റെ പ്രിയപ്പെട്ട ബ്രാൻഡാക്കി വളർത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഇകൊമേഴ്സിന്റേയും ഓൺലൈനിന്റേയും ഷോപ്പിംഗ് കാലത്ത്, മൊബൈലും ലാപ്ടോപ്പും പോലുള്ളവ വാങ്ങിയാൽ മാത്രം പോര, സുരക്ഷിതവും വിശ്വസായോഗ്യവുമായ സർവ്വീസും സപ്പോർട്ടും വേണമെന്ന് ബോധ്യമുളളവർ ഓക്സിജൻ പോലെ കേരളത്തിലെ ട്രസ്റ്റഡ് ബ്രാൻഡുകളെ വിശ്വസിക്കുന്നു. ആ കരുതലിന്റെ പേരാണ് ഓക്സിജൻ കെയർ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , റോബോട്ടിക്സ് എന്നിവയിൽ അധിഷ്ഠിതമായ ഹോം അപ്ലയൻസസുകളും പ്രൊഡക്റ്റ്സും റീസണബിളായ റേറ്റിൽ ഏറ്റവും ആദ്യം കസ്റ്റമറ്‍ക്ക് എത്തിക്കുക, അവയുടെ ഉപയോഗം ലളിതമായി മനസ്സിലാക്കി കൊടുക്കുക എന്നിവ ഓക്സിജൻ ലക്ഷ്യമിടുന്നു.
30 ലക്ഷം കസ്റ്റമേഴ്സാണ് ഓക്സിജന്റെ ബലം. 40തിലധികം എക്സ്ക്ലൂസീവ് ഡിജിറ്റൽ ഷോപ്പുകളിലായി ഡിജിറ്റലി എക്സ്പേർട്ട് ആയ 2000-ത്തോളം സ്റ്റാഫുകൾ. കോട്ടയത്ത് നാഗമ്പടത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ടെക്നോളജി ഷോറൂം. ഈ പെരുമയിൽ കേരളത്തിന്റെ സ്വന്തം ടെക്നോളജി സൊല്യൂഷൻ പ്രൊവൈഡർ എന്ന സ്പേസിലേക്കാണ് ഓക്സിജൻ നടന്നുകയറുന്നത്.
Shijo Thomas’ Oxygen Digital Shop transformed Kerala’s tech retail space. From a 50 sq. ft. store to a ₹1000 crore turnover, discover its inspiring journey.