നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ജൂണിൽ ഉദ്ഘാടനം ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അറിയച്ചു. നേരത്തെ ഏപ്രിൽ 17ന് വിമാനത്താവളം ഉദ്ഘാടനം ചെയ്യും എന്നായിരുന്നു റിപ്പോർട്ടുകൾ. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിനു ശേഷം മുംബൈയിലെ രണ്ടാമത്തെ വിമാനത്താവളമാണ് നവി മുംബൈ അന്താരാഷ്ട്ര എയർപോർട്ട്.

അദാനി എയർപോർട്ട് ബൈൾഡിങ്സ് ലിമിറ്റഡും മഹാരാഷ്ട്ര സിറ്റി ആൻഡ് ഇൻഡസട്രിയൽ ഡെവലപ്മെന്റ് കോർപറേഷനും ചേർന്നാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നത്.

2018 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് വിമാനത്താവള നിർമാണത്തിന്റെ തറക്കല്ലിട്ടത്. മുംബൈയിലെ നിലവിലെ വിമാനത്താവളത്തിന്റെ തിരക്ക് കുറയ്ക്കുന്നതിനും രാജ്യത്ത് വർധിച്ചുവരുന്ന വിമാനയാത്രയ്ക്കുള്ള ആവശ്യം നിറവേറ്റുന്നതിനുമാണ് 16700 കോടി രൂപ മുതൽമുടക്കിൽ  നവി മുംബൈ വിമാനത്താവളത്തിന്റെ നിർമാണം.

Gautam Adani announced that the Navi Mumbai International Airport will be inaugurated in June. Built at Rs 16,700 crore, it aims to ease congestion in Mumbai.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version