
നദിയദ്‌വാല പ്രൊഡക്ഷൻസിന്റെ സിക്കന്ദർ എന്ന ചിത്രത്തിലൂടെ ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷം ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. മാർച്ച് 30നാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ താരം ധരിച്ച വാച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുകയാണ്.
ജേക്കബ് ആൻഡ് കോ എപിക് എക്സ് രാമജന്മഭൂമി (Jacob&Co Epic X Ram Janmabhoomi) റോസ് ഗോൾഡ് എഡിഷൻ വാച്ച് ധരിച്ചാണ് സൽമാൻ ഖാൻ ചിത്രത്തിന്റെ പ്രൊമോഷന് എത്തിയത്. 61 ലക്ഷം രൂപയാണ് വാച്ചിന്റെ വില. ഇന്ത്യയുടെ ആത്മീയതയും സംസ്‌കാരവും പൈതൃകവും സമന്വയിപ്പിക്കുന്ന കലാസൃഷ്ടിയാണ് വാച്ചെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. എത്തോസ് വാച്ചസുമായി (Ethos Watches) സഹകരിച്ച് നിർമിച്ച ഈ ലിമിറ്റഡ് എഡിഷൻ വാച്ച് ഡയലിലും ബെസലിലും രാമജന്മഭൂമി ക്ഷേത്രത്തിന്റെ വാസ്തുവിദ്യാ സൗന്ദര്യം, ശ്രീരാമൻ, ഹനുമാൻ, മറ്റ് പവിത്ര ചിഹ്നങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കാവി നിറത്തിലാണ് വാച്ചിന്റെ സ്ട്രാപ്പുകൾ.
രണ്ട് മാസം മുമ്പ് നടന്ന ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് (ISPL) ലോഞ്ചിൽ അഭിഷേക് ബച്ചൻ എപിക് എക്സ് രാമജന്മഭൂമി ടൈറ്റാനിയം എഡിഷൻറെ 34 ലക്ഷം രൂപ വിലയുള്ള വാച്ച് ധരിച്ചിരുന്നു.
Salman Khan’s latest wristwear, the Jacob & Co Epic X Ram Janmabhoomi watch, has caught fans’ attention ahead of his film ‘Sikandar.’ Priced at ₹61 lakh, this exclusive timepiece features engravings of Lord Ram and the Ayodhya temple.