പല ഭക്ഷണ പദാർത്ഥങ്ങളിലും എന്ന പോലെ വെളുത്തുള്ളിയിലും മായം കലർത്തുന്നതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. മുൻപ് മഹാരാഷ്ട്രയിലെ അകോള ജില്ലയിൽ സിമന്റ് അടങ്ങിയ വ്യാജ വെളുത്തുള്ളി വിറ്റഴിക്കപ്പെട്ടിരുന്നു എന്നും ഇത്തരം ഫേക്ക് വെളുത്തുള്ളി വ്യാപകമാകുന്നതിനെതിരെ കരുതൽ വേണമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
പല ആരോഗ്യഗുണങ്ങളും വെളുത്തുള്ളിക്ക് ഉണ്ടെങ്കിലും മായം കലർന്നതോ വ്യാജമോ ആയ വെളുത്തുളളിയുടെ ഉപയോഗം ആരോഗ്യത്തിന് ഭീഷണിയാണ്. സിമന്റ് കലർന്നിട്ടുളള വെളുത്തുള്ളി കഴിക്കുന്നത് ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമാകും. സിമന്റിലെ കാൽസ്യം ഓക്‌സൈഡ് പോലുള്ളവ ഉള്ളിലെത്തിയാൽ വിഷബാധയും ആന്തരിക അവയവങ്ങളുടെ കേടുപാടുകളും സംഭവിക്കാം.
വെളുത്തുള്ളിയിൽ മായം ചേർന്നിട്ടുണ്ടോ എന്നറിയാൻ അതിന്റെ നിറവും ആകൃതിയും പരിശോധിക്കുക. പാടുകളൊന്നും ഇല്ലാതെ മിനുസമുള്ളതും നല്ല ആകൃതിയുളളതുമാണെങ്കിൽ അത് വ്യാജമായിരിക്കാൻ സാധ്യത കൂടുമത്രേ. വ്യാജ വെളുത്തുളളിയുടെ തൊലിക്ക് സാധാരണ വെളുത്തുള്ളിയേക്കാൾ കട്ടിയേറും. അതുപോലെത്തന്നെ യഥാർഥ വെളുത്തുള്ളി വെളളത്തിലിട്ടാൽ മുങ്ങിപ്പോകും, എന്നാൽ വ്യാജ വെളുത്തുള്ളി വെള്ളത്തിൽ പൊങ്ങിക്കിടക്കും. ഇതിനു പുറമേ ഗന്ധം, രുചി എന്നിവയിലൂടെയും വ്യാജ വെളുത്തുള്ളി തിരിച്ചറിയാമെന്നും റിപ്പോർട്ടിൽ പറയുന്നു.
Learn how to detect fake garlic in India using simple tests. Protect your health from adulterated garlic made with harmful substances like cement.