ഇന്ത്യയുടേയും ഇന്ത്യക്കാരുടേയും സ്വർണ്ണത്തോടുള്ള അഭിനിവേശം പേരുകേട്ടതാണ്. അതിന് സാംസ്കാരികവും പാരമ്പര്യവുമായ മാനങ്ങളുണ്ട്. അതിനും അപ്പുറം അത് സാമ്പത്തിക ശക്തിയുടെ തെളിവ് കൂടിയാണ്. രാജ്യത്തുടനീളമുള്ള കുടുംബങ്ങൾ ഏകദേശം 25,000 ടൺ സ്വർണ്ണം കൈവശം വയ്ക്കുന്നു എന്നാണ് കണക്ക്. ഇത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വർണ്ണ ഉടമകളാക്കി മാറ്റുന്നു. ഇത് വെറും അലങ്കാരമല്ല – സാമ്പത്തിക സുരക്ഷയും ശാക്തീകരണ ബോധവും വാഗ്ദാനം ചെയ്യുന്ന തന്ത്രപരമായ കവചം കൂടിയാണ്, പ്രത്യേകിച്ച് സ്ത്രീകൾക്ക്. സ്വർണ്ണ വില കുതിച്ചുയരുമ്പോൾ ഇങ്ങനെ നിരവധി കാര്യങ്ങൾ കൂടിയാണ് വിശകലനം ചെയ്യപ്പെടുന്നത്.

സ്വർണ്ണത്തോടുള്ള ഈ ദേശീയ അടുപ്പത്തെ അടിവരയിട്ട് സെബി-റജിസ്റ്റേർഡ് ഗവേഷണ വിശകലന വിദഗ്ദ്ധൻ അടുത്തിടെ ചില കണക്കുകൾ എടുത്തുകാണിച്ചു:

സ്വർണ്ണം വഴി മാത്രം ഇന്ത്യൻ കുടുംബങ്ങൾ വെറും ഒരു വർഷത്തിനുള്ളിൽ 750 ബില്യൺ ഡോളറിന്റെ സമ്പത്ത് വർദ്ധിപ്പിച്ചതായി എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ എ.കെ. മന്ധാൻ എന്ന വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ സ്വകാര്യ സ്വർണ്ണ ശേഖരം 25,000 ടൺ ആയി കണക്കാക്കപ്പെടുന്നു. ഇത് യുഎസ്, ജർമ്മനി, ചൈന, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ ലോകത്തിലെ മികച്ച 10 കേന്ദ്ര ബാങ്കുകളുടെ സംയോജിത സ്വർണ്ണ ശേഖരത്തേക്കാൾ കൂടുതലാണെന്നും അദ്ദേഹം വിശദീകരിച്ചു.

Indian households hold nearly 25,000 tonnes of gold, surpassing global central banks. With gold prices surging by 35% in FY25, its role as a financial safeguard grows.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version