
ഐപിഎല്ലിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം അംഗവും ലഖ്നൗ സൂപ്പർ ജയന്റ്സ് താരവുമായ ഷാർദുൽ ഠാക്കൂറിന്റേത് ഇതോടെ താരത്തിന്റെ വ്യക്തിപരമായ വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. 2023ലാണ് താരം സംരംഭകയും ഫാഷൻ മോഡലുമായ മിതാലി പരേൽക്കറിനെ വിവാഹം കഴിച്ചത്. ഓൾ ദി ജാസ് ലക്ഷ്വറി ബേക്ക്സ് എന്ന ഹൈ എൻഡ് ബേക്കറി ബ്രാൻഡ് ഉടമയാണ് മിതാലി.
മുംബൈ മുത്ബായ് കോളേജിൽ നിന്നും കൊമേഴ്സ് ബിരുദം പൂർത്തിയാക്കിയ മിതാലി 2020ലാണ് ഓൾ ദി ജാസ് സ്ഥാപിച്ചത്. ഈ സംരംഭത്തിൽ നിന്നും നിതാലിക്ക് 50 ലക്ഷം രൂപ വാർഷിക വരുമാനം ഉണ്ടെന്നും മിതാലിയുടെ ആകെ ആസ്തി നാല് കോടി രൂപയോളം വരുമെന്നുമാണ് ദേശീയ മാധ്യമമായ ഇന്ത്യ.കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്കൂൾ കാലം മുതൽ സുഹൃത്തുക്കൾ ആയിരുന്ന മിതാലിയും ഷാർദുലും 2023 ഫെബ്രുവരി 27ന് മുംബൈയിൽ വെച്ച് പരമ്പരാഗത മറാഠി രീതിയിലാണ് വിവാഹിതരായത്. ഇൻസ്റ്റഗ്രാമിൽ സജീവമായ മിതാലിക്ക് പ്ലാറ്റ്ഫോമിൽ 46000ത്തിലധികം ഫോളോവേഴ്സ് ഉണ്ട്. വ്യക്തി ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങൾ മുതൽ സംരംഭക വിശേഷങ്ങളും ബേക്കറി റിലേറ്റഡ് കണ്ടന്റുമെല്ലാം മിതാലി സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കാറുണ്ട്.
Discover the inspiring journey of Mittali Parulkar, wife of cricketer Shardul Thakur, who turned her passion into a luxury bakery brand. From modeling to founding All The JAZZ – Luxury Bakes, explore her success story.