കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട് വാഹന മാനേജ്മെൻറ് സിസ്റ്റം ദാതാക്കളായ പാർക്ക്+. റെസിഡൻഷ്യൽ സൊസൈറ്റികൾ, ഫ്ലാറ്റുകൾ, മാളുകൾ, കോർപ്പറേറ്റ് പാർക്കുകൾ എന്നിവിടങ്ങളിലെ കാർ ഉടമകൾക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് പാർക്ക് പ്ലസ്സിന്റെ ഡിജിറ്റൽ പാർക്കിംഗ് മാനേജ്‌മന്റ് അനുഭവം. പ്രവേശന കവാടങ്ങളിൽ സ്ഥാപിക്കുന്ന പാർക്ക്+ ആർഎഫ്ഐഡി & ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റം വാഹനങ്ങളുടെ എളുപ്പത്തിലുള്ള എൻട്രി & എക്സിറ്റ് സാധ്യമാക്കും. തത്സമയ എൻട്രി/എക്സിറ്റ് അറിയിപ്പുകൾ ട്രാക്ക് ചെയ്യാൻ കാർ ഉടമകൾക്ക് പാർക്ക്+ ആപ്പ് ഉപയോഗിക്കാം. സ്ഥാപനങ്ങളിലെ മാനേജർമാർക്ക് തങ്ങളുടെ ഓഫീസ് കോംപൗണ്ടെല വാഹനങ്ങളുടെ വരവ്-പോക്കുകൾ ട്രാക്ക് ചെയ്യുന്നതിനായി ലൈവ് ഡാഷ്‌ബോർഡും പാർക്ക്+ ആപ്പിലുണ്ട്.

എഐ സജ്ജമാക്കിയ സ്മാർട്ട് ആക്‌സസ് കൺട്രോൾ സിസ്റ്റം ഉപയോഗിച്ച് മനുഷ്യരുടെ ഇടപെടൽ പരമാവധി കുറക്കാനും പ്രവേശന കവാടങ്ങളിൽ വാഹനങ്ങൾ വരിനിന്ന് കാത്ത് നിൽക്കേണ്ട സമയം ഗണ്യമായി കുറയ്ക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഇന്ത്യയിലുടനീളമുള്ള 40ലധികം നഗരങ്ങളിലും 10,000 റെസിഡൻഷ്യൽ സൊസൈറ്റികളിലും 600 കോർപ്പറേറ്റ് പാർക്കുകളിലും 100 മാളുകളിലും പാർക്ക്+ നിലവിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പാർക്ക്+ ആപ്പ് വഴി ഫാസ്റ്റ്ടാഗ് റീചാർജ്, കാർ ലോണിനായി റജിസ്റ്റർ ചെയ്യൽ, ചെലാൻ ട്രാക്ക് ചെയ്യൽ തുടങ്ങിയവയും ചെയ്യാനാകും.
2019ലാണ് പാർക്കിംഗ്, ഫാസ്റ്റ്ടാഗ് മാനേജ്മെൻറ്, വായ്പകൾ, കാർ ഇൻഷുറൻസ്, ഓട്ടോമേറ്റഡ് വെഹിക്കിൾ ആക്‌സസ് കൺട്രോൾ സിസ്റ്റങ്ങൾ, സർവീസിംഗ് തുടങ്ങി ദൈനംദിന വെല്ലുവിളികൾ പരിഹരിക്കുന്നതിന് കാർ ഉടമകൾക്കുള്ള സൂപ്പർ ആപ്പായ പാർക്ക്+ നിലവിൽ വന്നത്. സെക്വോയ ക്യാപിറ്റലിൻറെയും മാട്രിക്സ് പാർട്ടിനേഴ്സിന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന പാർക്ക്+ പ്ലാറ്റ്‌ഫോമിൽ 2.5 കോടി ഇന്ത്യൻ കാർ ഉടമകളുടെ കമ്മ്യൂണിറ്റി ആണ് ഉള്ളത്.
Park+ launches its smart vehicle management system in Kochi, offering AI-powered digital parking, automated entry/exit, and real-time vehicle tracking for residential and commercial spaces.