ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇന്ത്യാ സന്ദർശന വേളയിൽ കൊച്ചിയിലും ഗുജറാത്തിലെ വാഡിനാറിലും കപ്പൽ അറ്റകുറ്റപ്പണി ക്ലസ്റ്ററുകൾ സ്ഥാപിക്കാൻ തീരുമാനം. ദുബായിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ കാമ്പസ് സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി നടപടികളാണ് സന്ദർശനത്തിലെ ചർച്ചയുടെ ഫലമായി സ്വീകരിച്ചിരിക്കുന്നത്.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും (CSL) ഡിപി വേൾഡിനു കീഴിലുള്ള ഡ്രൈഡോക്സ് വേൾഡും (DDW) ചേർന്നാണ് കൊച്ചിയിലും വാഡിനാറിലും ഷിപ്പ് റിപ്പയർ ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നതിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ഈ ധാരണ പരസ്പര ശക്തികളെ സമന്വയിപ്പിക്കുന്നു. ഇതിലൂടെ രാജ്യത്തെ ഷിപ്പ് റിപ്പയർ ആവാസവ്യവസ്ഥയിൽ ആഗോളതലത്തിൽ മികച്ച രീതികൾ കൊണ്ടുവരാൻ സാധിക്കുമെന്നും ശേഷി വലിയ തോതിൽ വർദ്ധിപ്പിക്കാനാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ഷെയ്ഖ് ഹംദാന്റെ സന്ദർശനം ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവെയ്പ്പാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹംദാനെ ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകിയാണ് നേരത്തെ രാജ്യം സ്വീകരിച്ചത്.
During Sheikh Hamdan’s India visit, plans were finalized to set up ship repair clusters in Kochi and Vadinar, along with projects to deepen UAE-India ties, including an IIM campus in Dubai.