ഇന്ത്യൻ വിഭവങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് പാൽ. രാവിലെ ചായയ്ക്ക് മുതൽ ഉത്സവ സീസണുകളിലെ സ്വീറ്റ്സിൽ വരെ പാലിന്റെ സാന്നിദ്ധ്യം നീളുന്നു. എണ്ണമറ്റ കർഷകരും ക്ഷീര സഹകരണ സ്ഥാപനങ്ങളുമാണ് രാജ്യത്തിന്റെ ക്ഷീര രംഗത്തെ ആവശ്യം നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്നത്. പല സംസ്ഥാനങ്ങളും പാൽ ഉൽപാദനത്തിന് പേര് കേട്ടവയാണെങ്കിലും ഇന്ത്യയിൽ ഏറ്റവുമധികം പാൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം എന്ന ബഹുമതി ഉത്തർ പ്രദേശിന് സ്വന്തമാണ്.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ അവ്‌നിഷ് കുമാർ അവസ്‌തിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ സംസ്ഥാനത്തിന്റെ വാർഷിക പാൽ ഉത്പാദനം 38.78 ദശലക്ഷം ടൺ ആണെന്ന് വ്യക്തമാക്കിയിരുന്നു. പ്രതിദിനം ഏകദേശം 1,062 ലക്ഷം ലിറ്റർ പാൽ ആണത്രേ യുപി ഉത്പാദിപ്പിക്കുന്നത്. വിശാലവും ഉയർന്ന ഉൽപ്പാദനക്ഷമതയുള്ളതുമായ ക്ഷീര മേഖലയാണ് നേട്ടത്തിലെത്താൻ യുപിയെ സഹായിച്ചത്. ഈ വൻതോതിലുള്ള ക്ഷീര വിതരണം ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം, രാജ്യത്തിന്റെ ക്ഷീര സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Uttar Pradesh leads as the top milk-producing state in India with over 38.78 million tonnes annually. Discover how UP’s dairy sector powers India’s milk economy.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version