തദ്ദേശീയ വാണിജ്യ കപ്പൽ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനായി ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (GRSE), SWAN ഡിഫൻസ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ധാരണാപത്രത്തിൽ (MoU) ഒപ്പിട്ടു. സമുദ്രമേഖലയിലെ ‘ആത്മനിർഭർ ഭാരത്’ എന്ന ദേശീയ ദർശനവുമായി യോജിക്കുന്ന തരത്തിലാണ് സഹകരണം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ പ്രമുഖ കപ്പൽ നിർമ്മാണ കമ്പനിയായ ജിആർഎസ്ഇക്ക് 23,592 കോടി രൂപയുടെ മികച്ച ഓർഡർ ബുക്കാണ് ഉള്ളത്. പ്രധാനമായും ഇന്ത്യൻ നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും സേവനം നൽകുന്ന കമ്പനിയാണിത്.

അടിസ്ഥാന സൗകര്യങ്ങൾ, ഡിസൈൻ കഴിവുകൾ എന്നിവയിലെ പരസ്പര സഹകരണത്തോടെ ആഗോള കമ്പനികൾക്കായി വാണിജ്യ കപ്പലുകളും ഓഫ്‌ഷോർ ഘടനകളും നിർമ്മിക്കുന്നതിൽ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കും. പരസ്പര പ്രയോജനകരമായ വെണ്ടർ ഇക്കോസിസ്റ്റത്തിലൂടെ ചിലവ് ഒപ്റ്റിമൈസ് ചെയ്യുക എന്നതാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. വൈദഗ്ധ്യമുള്ള പ്രാദേശിക തൊഴിൽ ശക്തിയെ പരിശീലിപ്പിക്കുന്നതിനും പങ്കാളിത്തം ഊന്നൽ നൽകുന്നു.

നിലവിൽ കപ്പൽ നിർമ്മാണം, ഫ്രിഗേറ്റുകൾ, മിസൈൽ കോർവെറ്റുകൾ, ഓഫ്‌ഷോർ പട്രോൾ വെസലുകൾ തുടങ്ങിയ കപ്പലുകൾ നിർമ്മിക്കുന്നതിലൂടെയാണ് ജിആർഎസ്ഇയുടെ വരുമാനത്തിന്റെ 89 ശതമാനവും ലഭിക്കുന്നത്. ജിആർഎസ്ഇക്ക് ചെറിയ എഞ്ചിനീയറിംഗ് വിഭാഗവും ഡീസൽ എഞ്ചിൻ വിഭാഗവുമുണ്ട്. ഇവ യഥാക്രമം വരുമാനത്തിന്റെ 1 ശതമാനത്തിലും 3 ശതമാനത്തിലും താഴെ സംഭാവന ചെയ്യുന്നു.

GRSE and SWAN Defense sign MoU to boost indigenous commercial shipbuilding in line with India’s maritime self-reliance goals, focusing on global collaboration and local skill development.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version