ട്രെയിൻ സ്റ്റാറ്റസ് തത്സമയം, പുതിയ ഫീച്ചറുമായി ഗൂഗിൾ വാലറ്റ്, Google Wallet realtime status of train

ഗൂഗിൾ വാലറ്റ് (Google Wallet) എല്ലായ്‌പ്പോഴും പുതിയ ഫീച്ചേർസ് കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തുടക്കത്തിൽ ലളിതമായ ഡിജിറ്റൽ വാലറ്റായി രൂപകൽപ്പന ചെയ്‌ത ആപ്പ് ഇപ്പോൾ ആശ്ചര്യകരമായ ഫീച്ചേർസ് കൊണ്ട് അത്ഭുതപ്പെടുത്തുന്നു. വെറുമൊരു ഡിജിറ്റൽ വാലറ്റ് എന്നതിന് അപ്പുറത്തേക്കാണ് അതിന്റെ വളർച്ച. യാത്രക്കാർക്കായി ഗൂഗിൾ വാലറ്റ് ഇപ്പോൾ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഒരുക്കിയിരിക്കുകയാണ്. ഗൂഗിൾ വാലറ്റ് ഡിജിറ്റൽ വാലറ്റ് ആപ്പ് വഴി ട്രെയിൻ യാത്രയുടെ സ്റ്റാറ്റസ് തത്സമയം കാണിക്കുന്ന ഫീച്ചറാണിത്. ഇന്ത്യയിലും കാനഡയിലുമാണ് ഗൂഗിൾ പുതിയ ഫീച്ചർ നടപ്പാക്കുന്നത്.

ഫീച്ചറോടെ ഇന്ത്യയിലെ ഗൂഗിൾ വാലറ്റ് ഉപയോക്താക്കൾക്ക് അവരുടെ ട്രെയിൻ ടിക്കറ്റുകൾ ആപ്പിൽ ചേർക്കാൻ കഴിയും. ട്രെയിൻ കൃത്യസമയത്ത് എത്തുമോ അതോ വൈകുമോ എന്നെല്ലാം ഫോണിന്റെ ലോക്ക് സ്‌ക്രീനിൽ നേരിട്ട് അറിയിക്കുന്ന തരത്തിലാണ് ഗൂഗിൾ വാലറ്റ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ഉപയോക്താക്കൾ ആദ്യം അവരുടെ ട്രെയിൻ ടിക്കറ്റുകൾ ഗൂഗിൾ വാലറ്റ് ആപ്പിൽ ചേർക്കേണ്ടതുണ്ട്. സെപ്റ്റംബറിൽ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരുന്നു.

Google Wallet has introduced a new feature in India and Canada that allows users to track real-time train status directly from the app. Users can now add train tickets and receive updates on their lock screen.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version