സംസ്ഥാനത്തെ വൈദ്യുതി വിതരണ നവീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ഓവർഹെഡ് പവർ ലൈനുകൾ മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബി. തിരുവനന്തപുരം എംജി റോഡിലും, കൊച്ചി എംജി റോഡിലും ഓവർഹെഡ് പവർ ലൈനുകൾ മാറ്റും. കോഴിക്കോട് നഗരത്തിൽ എവിടെയാണ് പദ്ധതി വരുന്നത് എന്നത് വ്യക്തമല്ല. ഏകദേശം 179 കോടി രൂപ ചിലവ് വരുന്ന നിർദ്ദിഷ്ട ജോലികൾക്ക് വൈദ്യുത ബോർഡ് യോഗം അനുമതി നൽകി. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന നവീകരണത്തിലൂടെ നിലവിലുള്ള എച്ച്ടി, എൽടി ഓവർഹെഡ് ലൈനുകൾക്ക് പകരം കവചിത ഭൂഗർഭ കേബിളുകൾ, ഏരിയൽ ബഞ്ച്ഡ് കേബിളുകൾ, റിംഗ് മെയിൻ യൂണിറ്റ് സിസ്റ്റങ്ങൾ മുതലായവ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. ഉപഭോക്തൃ സേവന കണക്ഷനുകൾക്കായി ഫീഡർ പില്ലറുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

കേരളത്തിലെ നഗര പ്രദേശങ്ങളിലെ വൈദ്യുതി വിതരണ സംവിധാനം നിലവിൽ ഘടനാപരമായി മികച്ചു നിൽക്കുന്നുവെങ്കിലും അവ സങ്കീർണ്ണതകൾ നിറഞ്ഞതുമാണ്. വിവിധ നഗര കേന്ദ്രീകൃത റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ്, വ്യാവസായിക മേഖലകളിലേക്ക് വൈദ്യുതി വിതരണം ഉറപ്പാക്കാനായി ഓവർഹെഡ് ഇലക്ട്രിക് ലൈനുകളും ട്രാൻസ്‌ഫോർമറുകളും ആണ് ഉള്ളത്. ഈ ലൈനുകൾ റോഡുകളിലൂടെ, കാൽനടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും സമീപമാണ് നിലവിൽ വിന്യസിച്ചിരിക്കുന്നത്. സിസ്റ്റത്തിന്റെ ഭാഗമായ തൂണുകൾ, സ്റ്റേകൾ, കണ്ടക്ടറുകൾ, കേബിളുകൾ എന്നിവ യാത്ര ചെയ്യുന്ന പൊതുജനങ്ങൾക്ക് തടസ്സവും അപകടവും ഉണ്ടാക്കുന്നു. നവീകരണ പ്രവർത്തനങ്ങളോടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version