ടെക് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 സീരീസുമായി (iPhone 17) എത്തിയിരിക്കുകയാണ് ആപ്പിൾ (Apple). ഇതോടൊപ്പം ഐഫോൺ 17ന്റെ ഇന്ത്യയിലെ നിർമാണവും ആപ്പിൾ വേഗത്തിലാക്കിയിരിക്കുകയാണ്. തായ്വാനീസ് ആപ്പിൾ ഉപകരണ നിർമാതാക്കളായ ഫോക്‌സ്‌കോണിന്റെ (Foxconn) ബെംഗളൂരുവിലെ ഐഫോൺ നിർമാണ കേന്ദ്രം അടക്കം നിലവിൽ പൂർണ പ്രവർത്തനക്ഷമമാണ്.

ഹോൻഹായ് പ്രിസിഷൻ ഇൻഡസ്ട്രിക്കു (Hon Hai Precision Industry Co.) കീഴിലുള്ള ഫോക്സ്കോണിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ നിർമാണ കേന്ദ്രമാണ് ബെംഗളൂരു ഫാക്ടറി. നിലവിൽ 25000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഫാക്ടറി സമീപഭാവിയിൽത്തന്നെ ഒരു ലക്ഷം തൊഴിലാളികളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. ആപ്പിൾ ഉത്പാദന കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം തെളിയിക്കുന്നതാണ് ഫോക്സ്കോണിന്റെ ഇന്ത്യയിലെ വളർച്ച.
അതേസമയം, ഐഫോൺ 17 സീരീസ് ഇന്ത്യൻ വിപണിയിൽ 82900 രൂപ പ്രാരംഭ വിലയിലാണ് ലഭ്യമാക്കുന്നത്. പുതിയ ഐഫോൺ മോഡലുകൾ പുറത്തിറങ്ങിയതോടെ മുൻ വർഷത്തെ ഐഫോൺ 16 (iPhone 16), ഐഫോൺ 16 പ്ലസ് (iPhone 16 Plus) മോഡലുകളുടെ വിലയിൽ കുറവ് വരുത്തിയിട്ടുണ്ട്.
Apple boosts iPhone 17 production in India, with the Foxconn factory in Bengaluru fully operational. This move highlights India’s growing role as a key manufacturing hub.