നിക്ഷേപകർക്ക് 720.8 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയില്‍. അബൂദാബിയില്‍ നടന്ന ലുലു റീട്ടെയിലിന്റെ ആദ്യ വാർഷിക ജനറല്‍ മീറ്റിങ്ങിലാണ് തീരുമാനം. 69 പൈസ ഓഹരിയൊന്നിന് നിക്ഷേപകർക്ക് ലാഭവിഹിതമായി ലഭിക്കും. ഇതിനു പുറമെ 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് കൈമാറാനും കമ്ബനി തീരുമാനിച്ചു. നേരത്തേ 75 ശതമാനം ലാഭവിഹിതമാണ് ഷെയർ സ്വന്തമാക്കിയവർക്ക് നല്‍കുമെന്ന് ലുലു റീട്ടെയില്‍ അറിയിച്ചിരുന്നത്.
84.4 ദശലക്ഷം ഡോളർ (720.8 കോടി രൂപ) യാണ് കമ്പനി നിക്ഷേപകർക്ക് ലാഭവിഹിതമായി നല്‍കുക. മൂന്ന് ഫില്‍സ് അഥവാ 69 പൈസ ഓഹരിയൊന്നിന് നിക്ഷേപകർക്ക് ലാഭവിഹിതമായി ലഭിക്കും. ഇതിന് പുറമേയാണ് 85 ശതമാനം ലാഭവിഹിതവും നിക്ഷേപകർക്ക് കൈമാറുമെന്ന പ്രഖ്യാപനം.
കഴിഞ്ഞ സാമ്ബത്തിക വർഷം ലുലു റീട്ടെയ്ല്‍ 4.7 ശതമാനം വാർഷികവളർച്ച നേടിയതായി സമ്മേളനത്തിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു . 7.62 ശതകോടി ഡോളർ വരുമാനവും 216.2 ദശലക്ഷം ഡോളർ അറ്റാദായവും കൈവരിച്ചു. ജിസിസിയില്‍ യുഎഇ, സൗദി അറേബ്യ മാർക്കറ്റുകളില്‍ ഏറ്റവും മികച്ച വളർച്ചയാണ് ലുലു റീട്ടെയ്ല്‍ നേടിയതെന്ന് വാർഷികയോഗം വിലയിരുത്തി. നിലവിലെ റീട്ടെയ്ല്‍ സാന്നിധ്യം വിപുലീകരിക്കുന്നതിനൊപ്പം സുപ്രധാന വിപണികളില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുമെന്നും കമ്പനി അധികൃതർ പ്രഖ്യാപിച്ചു .
നിക്ഷേപകർ ലുലുവില്‍ അർപ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഈ പ്രഖ്യാപനമെന്നും നിക്ഷേപകരുടെ സന്തോഷമാണ് വലുതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.
LuLu Retail announced a ₹720.8 crore dividend for investors at its first AGM in Abu Dhabi, offering 69 paise per share and raising payout ratio to 85%.