ബോളിവുഡിലെ ആദ്യത്തെ എഐ താരം നൈഷ ബോസിനെ മോഡലാക്കി കലോൺ ആർട്ട് ജ്വല്ലറി (KALON ART JEWELERY). ബോളിവുഡിലെ ആദ്യ എഐ സിനിമയായ ‘നൈഷ’ എന്ന ചിത്രത്തിലെ എഐ നായികയാണ് നൈഷ ബോസ്. മെയ് മാസത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പൂർണമായും എഐ ജനറേറ്റഡ് വിഷ്വൽസ് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. എഐ കണ്ടൻ്റ് സ്റ്റുഡിയോ ആയ ഏമേസിങ് ഇന്ത്യൻ സ്റ്റോറീസ് ആണ് ഈ പൂർണ എഐ സിനിമയും നൈഷ ബോസിനേയും ‘നിർമിച്ചത്.’ വിവേക് അഞ്ചാലിയയാണ് ചിത്രത്തിന്റെ സംവിധായകൻ.

ഫാഷൻ, സാങ്കേതികവിദ്യ, കഥപറച്ചിൽ എന്നിവയുടെ ചരിത്രപരമായ സംയോജനമാണ് ഈ പങ്കാളിത്തം സർഗ്ഗാത്മക ആവിഷ്കാരത്തിന്റെ അതിരുകൾ പുനർനിർവചിക്കുന്നതാണെന്ന് കലോൺ ജ്വല്ലറി പ്രതിനിധി പറഞ്ഞു. #KalonXNaisha എന്ന് പേരിട്ടിരിക്കുന്ന കാമ്പെയ്‌ൻ ജ്വല്ലറിയുടെ “Wildfire” ശേഖരത്തെ പരിചയപ്പെടുത്തുന്നു. നൈഷയുടെ മനോഹര വ്യക്തിത്വത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്നതാണത്രേ പുതിയ ശ്രേണിയിലുള്ള ഡിസൈൻ.

ഫാഷൻ മാർക്കറ്റിംഗിലെ സുപ്രധാന നാഴികക്കല്ല് കൂടിയാണ് ഈ സഹകരണം. മീനാക്ഷി ചൗധരി, മലൈക അറോറ, സാമന്ത റൂത്ത് പ്രഭു, ഹീന ഖാൻ, മൗനി റോയ്, കൽക്കി കൊച്ച്ലിൻ, ഭൂമി പഡ്നേക്കർ എന്നിവരുൾപ്പെടുന്ന കലോൺ ആർട്ട് ജ്വല്ലറിയുടെ പ്രശസ്ത മോഡലുകൾക്കൊപ്പമാണ് ഇപ്പോൾ എഐ താരം നൈഷ ബോസും ഇടം പിടിച്ചിരിക്കുന്നത്. ബോളിവുഡിലെ ആദ്യത്തെ എഐ താരത്തെ സ്വാഗതം ചെയ്യുന്നതിലൂടെ ബ്രാൻഡ് ഭാവിയിലേക്കുള്ള പുതിയ കാഴ്ചപ്പാട് സ്വീകരിക്കുകയാണ്. കൃത്രിമബുദ്ധിയെ ഒരു ഉപകരണം എന്നതിലുപരി സൃഷ്ടിപരമായ സഹകാരിയായും ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version