ക്രിക്കറ്റിനപ്പുറം ഐപിഎൽ മൈതാനത്തെ ശ്രദ്ധാ കേന്ദ്രങ്ങളിൽ ഒന്നാണ് ഇപ്പോൾ റോബോട്ട് നായ. സാങ്കേതികവിദ്യയും വിനോദവും സമന്വയിപ്പിച്ചുകൊണ്ടാണ് താരങ്ങൾ പുറത്താകുമ്പോഴും ഓവറുകളുടെ ഇടവേളകളിലും മൈതാനത്ത് നടക്കുന്ന ഈ റോബോട്ടിക് ഡോഗ് ക്യാമറ എത്തിയിരിക്കുന്നത്.

ആഗോള ബ്രോഡ്കാസ്റ്റ് ടെക് ഭീമൻമാരായ wTVision, ഓമ്‌നികാമുമായും ബിസിസിഐയുമായും ചേർന്നാണ് റോബോട്ടിക് ഡോഗ് ക്യാമറ അവതരിപ്പിച്ചത്. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെ ആദ്യമായി പ്രദർശിപ്പിച്ച പെറ്റ് ക്യാമറ താരങ്ങൾക്കും ആരാധകർക്കും ഒരുപോലെ കൗതുകം ഉണർത്തി.

പ്രത്യേക രൂപത്തിൽ രൂപകൽപ്പന ചെയ്ത റോബോട്ടിക് നായ തത്സമയ സ്പോർട്സ് കവറേജിലേക്ക് പുതുമയുമായാണ് എത്തുന്നത്. ബിസിസിഐയുടെ ടിവി പ്രൊഡക്ഷൻ, മാർക്കറ്റിംഗ് ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന wTVision, സ്റ്റേഡിയങ്ങളിൽ പ്രേക്ഷകർക്ക് സംവേദനാത്മകമായ കാഴ്ചാനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമ്മിച്ചത്. കളിക്കാർ, അമ്പയർമാർ, ആരാധകർ എന്നിവരുമായി തത്സമയം പ്രതികരിക്കുന്ന റോബോട്ടിക് കൂട്ടാളി ഹസ്തദാനം, ചാട്ടം, ഹൃദയ ചിഹ്നങ്ങൾ തുടങ്ങിയ ആംഗ്യങ്ങൾ കാണിക്കും.

സ്ഥിരതയുള്ള ദൃശ്യങ്ങൾക്കായി കസ്റ്റം-ബിൽഡ് ഗിംബൽ സിസ്റ്റം, പാൻ-ടിൽറ്റ് മെക്കാനിസം, വീഡിയോ ആർഎഫ് സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ് റോബോട്ട് ഡോഗിന്റെ വരവ്. ഇതെല്ലാം കസ്റ്റം 3D-പ്രിന്റഡ് ഷെല്ലിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഇത് റോബോട്ടിക് നായയയ്ക്ക് ചലനശേഷിയിലോ പ്രകടനത്തിലോ വിട്ടുവീഴ്ച ചെയ്യാതെ ഒതുക്കമുള്ളതും ഈടുനിൽക്കുന്നതുമായ റിസൽട്ട് തരുന്നു.

Explore the innovative robotic dog introduced in IPL 2025, blending technology and entertainment to enhance live sports coverage.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version