ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. ട്രെയിനുകൾക്കും റെയിൽപ്പാതകൾക്കും മാത്രമല്ല സ്റ്റേഷൻ നവീകരണത്തിനായും റെയിൽവേ കോടിക്കണക്കിന് രൂപ ചിലവാക്കുന്നു. ഇത്തരത്തിൽ നിരവധി നവീകരണങ്ങൾ നടന്ന റെയിൽവേ സ്റ്റേഷനാണ് കർണാടക ഹുബ്ബള്ളിയിലെ ശ്രീ സിദ്ധാരൂഢാ സ്വാമിജി സ്റ്റേഷൻ. 2023 മാർച്ച് വരെയുള്ള ഗിന്നസ് റെക്കോർഡ് കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും നീളമേറിയ റെയിൽവേ പ്ലാറ്റ്ഫോം ഈ സ്റ്റേഷനിലാണ് ഉള്ളത്. ഏകദേശം 20 കോടി രൂപ ചിലവിലാണ് 1.5 കിലോമീറ്ററുള്ള പ്ലാറ്റ്ഫോം നിർമിച്ചത്.

വടക്കൻ കർണാടക മേഖലയിലെ പ്രധാന വ്യാപാര-വാണിജ്യ കേന്ദ്രമാണ് ഹുബ്ബള്ളി. ബെംഗളൂരു (ദാവൻഗരെ സൈഡ്), ഹൊസപേട്ട (ഗഡാഗ് സൈഡ്), വാസ്‌കോ-ഡ-ഗാമ/ബെലഗാവി (ലോണ്ട സൈഡ്) എന്നിവിടങ്ങളിലേക്കുള്ള റെയിൽവേ ലൈനുകളെ ബന്ധിപ്പിക്കുന്ന സ്റ്റേഷനാണ് ശ്രീ സിദ്ധാരൂഢാ സ്വാമിജി സ്റ്റേഷൻ. 2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇന്ത്യൻ റെയിൽവേയുടെ സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിൽ ഉൾപ്പെടുന്ന നവീകരിച്ച സ്റ്റേഷൻ രാജ്യത്തിന് സമർപ്പിച്ചത്. നേരത്തെ അഞ്ച് പ്ലാറ്റ്ഫോമുകൾ ഉണ്ടായിരുന്ന സ്റ്റേഷനിൽ മൂന്നെണ്ണം കൂടി ചേർക്കുകയായിരുന്നു. ഇതിൽ എട്ടാമത്തെ പ്ലാറ്റ്ഫോമാണ് ഏറ്റവും നീളം കൂടിയതിനുള്ള റെക്കോർഡ് നേടിയത്.

യാർഡിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം സമീപഭാവിയിൽ കൂടുതൽ ട്രെയിനുകൾ പിടിച്ചിടേണ്ടതിന്റെ ആവശ്യകത പരിഹരിക്കുന്നതിനുമായാണ് നീണ്ട പ്ലാറ്റ്‌ഫോം നിർമിച്ചത്. എക്സ്പ്രസ് ട്രെയിനുകൾ തടഞ്ഞുവയ്ക്കുന്നത് ഒഴിവാക്കുന്നതിലൂടെ യാത്രക്കാരുടെ സമയം ലാഭിക്കാനും നീളമുള്ള പ്ലാറ്റ്‌ഫോം സഹായകരമാണ്. രണ്ട് ദിശകളിലേക്കും ഒരേസമയം ട്രെയിനുകൾ സർവീസ് നടത്താൻ കഴിയുന്നതിനാൽ നീളമുള്ള പ്ലാറ്റ്‌ഫോം റെയിൽവേയ്ക്ക് ഏറെ ഗുണം ചെയ്യും.

Hubballi’s Shree Siddharoodha Swamiji Station in Karnataka holds the Guinness World Record for the world’s longest railway platform, stretching 1.5 km, built at a cost of ₹20 crore

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version