ഡയറി ബിസിനസിന് അതീതമായി പുതിയ മേഖലയിലേക്കുള്ള കാൽവെയ്പ്പുമായി അമൂൽ.  ഒർഗാനിക് ടീ, പഞ്ചസാര, മസാലകൾ എന്നിവയിലൂടെ അമൂൽ പുതിയ വിപണികളിലേക്ക് കടക്കുകയാണ്. 2025 സാമ്പത്തിക വർഷത്തിൽ ₹66,000 കോടി വരുമാനം നേടിയ ശേഷമാണ് ഈ വിപുലീകരണ നീക്കം. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായി അമൂൽ ഔദ്യോഗികമായി മാറിയതായും മാനേജിംഗ് ഡയറക്ടർ ജയൻ മേത്ത അറിയിച്ചു.

അടുത്ത സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ₹1 ലക്ഷം കോടി ടേൺഒവർ ലക്ഷ്യമിട്ടുകൊണ്ട് കമ്പനിയുടെ വിപുലീകരണ ശ്രമങ്ങൾ ശക്തമാകുകയാണ്. ഐസ്‌ക്രീം വിപണിയിൽ ഈ വർഷം 35-40% വളർച്ച പ്രതീക്ഷിക്കുന്നതോടൊപ്പം, പ്രോട്ടീൻ ബീവറേജുകളുടെ ഉത്പാദന ശേഷി അഞ്ച് മടങ്ങ് വർദ്ധിപ്പിക്കാൻ ഒരുക്കങ്ങളുമുണ്ട്.

അമൂൽ യു.എസ്. വിപണിയിലും തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഇനി മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ, ആഫ്രിക്ക എന്നീ അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവേശിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാവും. ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ഇക്കാര്യ മേഖലകളിൽ വലിയ ഡിമാൻഡ് ഉണ്ട്.

ഇൻപുട്ട് ചെലവുകൾ ഉയരുന്ന സാഹചര്യത്തിലും നിലവിലെ പാലിന്റെ വിലയിൽ മാറ്റം വരുത്താതെ ഉപഭോക്താക്കൾക്ക് അമൂൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നുണ്ട്.  

ഓർഗാനിക് സ്റ്റാപിൾ ഉൽപ്പന്നങ്ങളിലേക്ക് കടക്കുന്നത്, അമൂലിന്റെ ഡയറി അസോസിയേഷനിൽ നിന്നുള്ള വലിയ മാറ്റമായി കരുതപ്പെടുന്നു. അതോടൊപ്പം, വിവിധ വിഭാഗങ്ങളിലെ പ്രധാന എഫ്എംസിജി ബ്രാൻഡുകളുമായി നേരിട്ട് മത്സരിക്കാൻ കമ്പനിയെ ശക്തിപ്പെടുത്തും.

Amul expands into organic tea, sugar, and spices, targeting ₹1 lakh crore turnover by FY 2026, solidifying its position as India’s largest FMCG company.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version