അടുത്ത വർഷത്തോടെ സ്റ്റാർട്ടപ്പുകൾ വഴി 1 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം അറിയപ്പെടുകയാണ്. 2026-ഓടെ 15,000 സ്റ്റാർട്ടപ്പുകളാണ് ലക്ഷ്യം. ഇതുവഴി ഒരു ലക്ഷം തൊഴിലവസരങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016-ൽ 640 സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്നിടത്ത് ഇന്ന് 6300 സ്റ്റാർട്ടപ്പുകളാണുള്ളത്. 5800 കോടിയുടെ നിക്ഷേപമാണ് സ്റ്റാർട്ടപ്പുകൾ കൊണ്ടുവന്നത്. അതുപോലെ ഐടി സെക്ടറിൽ ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് കേരളം ഒരുക്കിയത്. 90,000 കോടിയുടെ ഐടി കയറ്റുമതിയാണ് കേരളത്തിലെ കമ്പനികൾ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതുപോലെതന്നെ, വ്യാവസായിക വളർച്ച 12%-ത്തിൽ നിന്ന് 17% ആയി വളർന്നു. നിയമത്തിലും ചട്ടങ്ങളിലും സംസ്ഥാനം സ്വീകരിച്ച പുതിയ സമീപനവും പരിഷ്കരണവുമാണ് ഈ നേട്ടത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നവംബർ 1-ന് കേരളത്തെ ഒട്ടും ദാരിദ്യമില്ലാത്ത സംസ്ഥാനനമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala is set to create 1 lakh job opportunities by 2026 with a goal to establish 15,000 startups, guided by the visionary plan of Chief Minister Pinarayi Vijayan.