ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ രണ്ടാമത്തെ വനിതയാണ് രേഖാ ജുൻജുൻവാല. ഇടി നൗ പുറത്തുവിട്ട കണക്കുപ്രകാരം 72814 കോടി രൂപയുടെ ആസ്തിയാണ് രേഖയ്ക്കുള്ളത്. ഇത്രയും സമ്പത്തുള്ള ഒരാളെ സംബന്ധിച്ച് അവരുടെ വീടിനും ആ ആഢംബരം പ്രകടമാകും. മുംബൈയിലെ അതിസമ്പന്നർ താമസിക്കുന്ന മലബാർ ഹില്ലിൽ 14 നിലയുള്ള മാൻഷനിലാണ് രേഖ താമസിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 370 കോടി രൂപയാണ് ഈ അത്യാഢംബര മാൻഷന്റെ വില.

വില കേട്ടപ്പോൾ തന്നെ വീടിനെക്കുറിച്ച് ഏകദേശ ധാരണ ആയിട്ടുണ്ടാകുമല്ലോ. എന്നാൽ സമ്പത്തിന്റെ മാത്രം തെളിവായല്ല കലാപരതയുടെ രൂപമായാണ് രേഖയുടെ വീട് തലയുയർത്തി നിൽക്കുന്നത്. വീടിന്റെ കാഴ്ച നഷ്ടപ്പെടാതിരിക്കാൻ അടുത്തുള്ള ചില ഫ്ലാറ്റുകൾ കൂടി രേഖ വാങ്ങിയിരുന്നു. അതിന് ചിലവഴിച്ചതാകട്ടെ 118 കോടി രൂപയും! നിലവിൽ 23 നിലകളുള്ള അപാർട്മെന്റ് സമുച്ചയത്തിലെ 19 എണ്ണവും രേഖയുടെ ഉടമസ്ഥതയിലാണ്.

ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നറിയപ്പെട്ടിരുന്ന ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെ ഭാര്യയായ രേഖ 2022ൽ രാകേഷിന്റെ വിയോഗത്തോടെയാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം ഏറ്റെടുത്തത്. 2013നും 2017നും ഇടയിലാണ് രാകേഷ് വീടിന്റഎ പല ഭാഗങ്ങങ്ങളും പൂർത്തിയാക്കിയത്. ബാന്ദ്ര കുർള കേംപ്ലക്സ്, അന്ധേരി ഈസ്റ്റ് എന്നിവിടങ്ങളിലായി 740 കോടി രൂപയുടെ വസ്തുക്കളും രേഖയ്ക്കുണ്ട്. 

Rekha Jhunjhunwala, the second richest woman in India, owns a ₹370 crore mansion in Malabar Hill, Mumbai, symbolizing both wealth and elegance

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version