25 വർഷത്തിലധികമായി സിനിമാരംഗത്തുള്ള താരമാണ് തെന്നിന്ത്യൻ സൂപ്പർനായിക തൃഷ കൃഷ്ണൻ. 1999ൽ, 16ആം വയസിൽ ജോഡി എന്ന ചിത്രത്തിലൂടെയാണ് തൃഷ അഭിനയരംഗത്തേക്ക് എത്തുന്നത്. 2002ൽ മൗനം പേസിയാതെ എന്ന ചിത്രമാണ് തൃഷ നായികയായി എത്തിയ ആദ്യ ചിത്രം. മോഡലിങ് രംഗത്തു നിന്നും സിനിമയിലേക്കെത്തിയ തൃഷയുടെ നിലവിലെ ആസ്തി ഏതാണ്ട് 85 കോടി രൂപയാണ്.
മൂന്ന് കോടിയോളം രൂപയാണ് ഒരു ചിത്രത്തിൽ അഭിനയിക്കാൻ തൃഷ പ്രതിഫലമായി വാങ്ങുന്നത്. എന്നാൽ പൊന്നിയിൻ സെൽവന്റെ വിജയത്തിനു ശേഷം തൃഷ പ്രതിഫലം അഞ്ച് കോടി രൂപയാക്കിയതായി റിപ്പോർട്ടുണ്ട്. ലിയോയിലെ വേഷം ചെയ്യാൻ താരം അഞ്ച് കോടി രൂപ വാങ്ങി എന്നാണ് റിപ്പോർട്ട്. സിനിമയ്ക്ക് പുറമെ, ബ്രാൻഡ് എൻഡോഴ്സ്മെന്റുകളിൽ നിന്ന് പ്രതിവർഷം 10 കോടി രൂപ വരെയും തൃഷ സമ്പാദിക്കുന്നു. നിരവധി ആഢംബര വാഹനങ്ങളും താരത്തിനു സ്വന്തമായുണ്ട്. ഹൈദരാബാദിലും ചെന്നൈയിലുമായി താരത്തിന് കോടിക്കണക്കിന് രൂപ വിലവരുന്ന ആഢംബര വീടുകളുമുണ്ട്. ഇതിൽ ചെന്നൈയിലെ വീടിനു മാത്രം 10 കോടി രൂപ വില വരും.

Discover the luxurious lifestyle and career success of Trisha Krishnan, one of South India’s most celebrated actresses with a net worth of ₹85 crores.