ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയറായി പേരെടുത്ത സംരംഭകനാണ് പേൾ കപൂർ. 27ആം വയസ്സിൽ ബില്യണേർസ് പട്ടികയിൽ ഇടംനേടി അദ്ദേഹം സംരംഭക ലോകത്തെ താരമായി. മുൻനിര ടെക്കി കൂടിയായ പേൾ കപൂറിന്റെ നിർമ്മിത ബുദ്ധി ലോകത്തെ യാത്രയും ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയിലെ ആദ്യ ബഹുഭാഷാ ജെൻ എഐ ചാറ്റ്ബോട്ട് ആയ സാൻഫിയുമായി എത്തി (XANFI) വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് പേൾ. സാൻഫിയിലൂടെ ഇന്ത്യയുടെ എഐ വിപ്ലവത്തിന് കരുത്തേകുകയാണ് അദ്ദേഹം.

പഞ്ചാബിലെ മധ്യവർഗ കുടുംബത്തിൽ ജനിച്ച പേൾ കപൂർ ചെറുപ്പം മുതലേ അൽഗോരിതങ്ങൾ വിശകലനം ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു.
പിന്നീട് ലണ്ടൺ ക്വീൻ മേരി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം തുടർന്ന് ബ്ലോക്ക്ചെയിനിന്റെയും ധനകാര്യത്തിന്റെയും ഇരട്ട ലോകങ്ങളിൽ മാറി മാറി സഞ്ചരിക്കാൻ ആരംഭിച്ചു. യൂണിവേഴ്സിറ്റി പഠനകാലത്ത് തന്നെ അദ്ദേഹം ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് മികവ് തെളിയിച്ചു.

ലണ്ടണിലും ഇന്ത്യയിലും ഇന്റേൺഷിപ്പുകളിലൂടെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗിലും സാങ്കേതികവിദ്യയിലും പ്രായോഗിക പരിചയം നേടിയ പേൾ കപൂർ 2023ൽ സൈബർ 365 ഗ്രൂപ്പ് സ്ഥാപിച്ചു. ബ്ലോക്ക്‌ചെയിൻ ഇൻഫ്രാസ്ട്രക്ചർ, വികേന്ദ്രീകൃത സംവിധാനങ്ങൾ, സൈബർ സുരക്ഷ തുടങ്ങിയ ഹാർഡ്‌കോർ സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമാണിത്. ഏതെങ്കിലുമൊരു ഉൽപ്പന്നം പുറത്തിറക്കുന്നതിനു മുമ്പുതന്നെ സൈബർ 365 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനിയായി മാറിയിരുന്നു. നിക്ഷേപകർക്ക് പേളിലുള്ള വിശ്വാസമായിരുന്നു ഇതിനു കാരണം. ഏതാണ്ട് 9100 കോടി രൂപയാണ് പേൾ കപൂറിന്റെ നിലവിലെ ആസ്തി.

കഴിഞ്ഞ മാസമാണ് പേൾ കപൂർ ഐഐടി ഡൽഹിയിൽ നടന്ന ചടങ്ങിൽ സാൻഫി അനാച്ഛാദനം ചെയ്തത്. മിക്ക ഇന്ത്യൻ സ്റ്റാർട്ടപ്പുകളും ഡെലിവറി ആപ്പുകളുടെയും ഇ-കൊമേഴ്‌സ് ക്ലോണുകളുടെയും വലയത്തിൽ കുടുങ്ങിക്കിടക്കുമ്പോഴാണ് ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ ജനറൽ എഐ ചാറ്റ്ബോട്ടുമായുള്ള പേൾ കപൂറിന്റെ കടന്നുവരവ്. 22 ഔദ്യോഗിക ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ 100ലധികം ഭാഷകൾ കൈകാര്യം ചെയ്യാൻ പ്ലാറ്റ്ഫോമിനാകും.ബ്ലോഗുകൾ എഴുതുന്നതു മുതൽ സാമ്പത്തിക ഉൾക്കാഴ്ചകൾ, നിയമപരമായ പദപ്രയോഗങ്ങൾ, ജ്യോതിഷ പ്രവചനങ്ങൾ എന്നിങ്ങനെ നീളുന്നു സാൻഫിയുടെ സവിശേഷതകൾ. ഗിബ്ലി സ്റ്റൈൽ എഐ ആർട്ട് സൃഷ്ടിക്കാനുമാകുന്ന സാൻഫി ഭാഗിക റോബോട്ട്, ഭാഗിക പ്രതിഭ, ഭാഗിക തെറാപ്പിസ്റ്റ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്

Meet Pearl Kapur, India’s youngest billionaire, who has launched Xanfi, the country’s first multilingual generative AI chatbot.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version