സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഇന്ത്യയുടെ ആദ്യ ജിയോസ്റ്റേഷണറി ഓർബിറ്റ് (GSO) കമ്മ്യൂണിക്കേഷൻ ഉപഗ്രഹം മൂന്നു വർഷത്തിനുള്ളിൽ തയ്യാറാകുമെന്ന് ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACE) ചെയർമാൻ പവൻ ഗോയങ്ക. മുംബൈയിലെ ഐഎസ്ആർഒ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇൻ-സ്പേസ് ഇതിനായുള്ള ഒരു ഫ്രീക്വൻസി ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി അനന്ത് ടെക്നോളജീസ് ലിമിറ്റഡിന് അനുവദിച്ചിട്ടുണ്ടെന്നും കമ്പനി ഇപ്പോൾ ഉപഗ്രഹം വിക്ഷേപിക്കുന്നതിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിക്ഷേപണത്തിനായി ഏകദേശം മൂന്ന് വർഷമെടുക്കും എന്നാണ് വിലയിരുത്തലെന്നും ഗോയങ്ക കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിൽ ഐഎസ്ആർഓയ്ക്കായി വിതരണക്കാരായി പ്രവർത്തിച്ച കമ്പനിയാണ് അനന്ത് ടെക്നോളജീസ്. ഓപ്പറേറ്റർ എന്ന നിലയിലാകും അനന്ത് ടെക്നോളജീസിന്റെ പ്രവർത്തനം. പദ്ധതിക്ക് 2000 കോടി രൂപയിലധികം ചിലവ് വരും. കമ്യൂണിക്കേഷൻ സാറ്റലൈറ്റ് വിക്ഷേപണത്തിന് കൂടുതൽ സ്വകാര്യ കമ്പനികളുമായി സഹകരിക്കാനും ഇൻ-സ്പേസ് പദ്ധതിയിടുന്നുണ്ട്-അദ്ദേഹം പറഞ്ഞു.
Ananth Technologies, a key ISRO partner, will launch a ₹2,000 crore communication satellite with IN-SPACe support, boosting India’s private space sector.