‘ഓപ്പറേഷൻ സിന്ദൂർ’ ട്രേഡ് മാർക്ക് രജിസ്ട്രേഷന് അപേക്ഷ നൽകി മുകേഷ് അംബാനി. മുകേഷ് അംബാനി ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന വാക്കിനായി ട്രേഡ് മാർക്ക് രജിസ്ട്രേഷൻ അപേക്ഷ നൽകി. മേയ് 7 ബുധനാഴ്ചയാണ് ട്രേഡ് മാർക്ക് രജിസ്ട്രിയിൽ അപേക്ഷ നൽകിയത്. ക്ലാസ് 41 (എജുക്കേഷൻ, എന്റർടെയിൻമെന്റ് സേവനങ്ങൾ) വിഭാഗത്തിലാണ് രജിസ്ട്രേഷനുള്ള അപേക്ഷ.

പേറ്റന്റ്‌സ്, ഡിസൈനുകൾ, ട്രേഡ് മാർക്കുകൾ എന്നിവയ്ക്കുള്ള കൺട്രോളർ ജനറൽ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൽ, ഓഡിയോയും വീഡിയോയും ഉൾപ്പെടെയുള്ള വിശാലമായ വിനോദ സേവനങ്ങൾക്ക് ഈ വാക്യം ഉപയോഗിക്കാനുള്ള അനുവാദം തേടിയിരുന്നു.

ഇന്ത്യൻ സായുധസേന പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും തീവ്രവാദ ക്യാമ്പുകൾക്ക് നേരെ നടത്തിയ സൈനിക നടപടിയായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’.

‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യയുടെ പ്രതികരണത്തിന്റെ പ്രതീകമായി മാറുകയാണ് — ഭീകരാക്രമണത്തിൽ 26 പേരുടെ ജീവൻ നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ത്യയുടെ ശക്തമായ തിരിച്ചടിയാണ് ഇത്.

രാജ്യത്തെ140 കോടി ജനങ്ങളുടെ മനസ്സിൽ പ്രതിഫലിക്കുന്ന ഈ പദം വ്യാപകമായി പ്രചാരണത്തിന് ഉപയോഗപ്പെടുത്താനുള്ള റിലയൻസിന്റെ ശ്രമത്തിന്റെ ഭാഗമാണ് ട്രേഡ് മാർക്ക് നേടാൻ നടത്തിയ അപേക്ഷ. രാജ്യത്തെ 465 മില്യൺ ഉപയോക്താക്കൾ ഓഡിയോ, വീഡിയോ അടക്കം വിവിധ ഡിജിറ്റൽ ഉള്ളടക്കങ്ങൾക്കായി റിലയൻസ് ജിയോ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

ചർച്ചാ ഫോറങ്ങൾ, ഡൗൺലോഡ് ചെയ്യാനാകാത്ത ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങൾ, ഷോകൾ, മത്സരങ്ങൾ, ഗെയിമുകൾ, കോൺസെർട്ടുകൾ, പ്രദർശനങ്ങൾ, ഇവന്റുകൾ എന്നിവയുടെ സംഘടിപ്പിക്കൽ, നിർമ്മാണം, അവതരണം; ഭാഷ പഠനം; ഇത്തരമുളള മേഖലകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഉപദേശം നൽകുന്നതിനും കൂടി ഈ വാക്ക് ഉപയോഗിക്കാനുള്ള അവകാശം അപേക്ഷയിൽ തേടിയിട്ടുണ്ട്.

റിലയൻസിനൊപ്പം മൂന്ന് വ്യക്തികളും ഇതിന് ട്രേഡ് മാർക്ക് അപേക്ഷ നൽകി — മുകേഷ് ചേത്രം അഗർവാൾ, ഗ്രൂപ്പ് ക്യാപ്റ്റൻ കമൽ സിങ് ഓബറോയ് (റിട്ട.), അലോക് കോഠാരി എന്നിവരാണ് മറ്റ് അപേക്ഷകർ.

Reliance Industries applies for trademark on ‘Operation Sindoor’ to expand digital content and entertainment services, linking national sentiment with media ambitions.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version