സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടി കാലിഫോർണിയയിൽ പുതുതായി ആരംഭിച്ച ബർഗർ റെസ്റ്റോറന്റ്. വെറും ബർഗർ റെസ്റ്റോറന്റ് അല്ല ഇത്, റോബോട്ടുകൾ നടത്തുന്ന റെസ്റ്റോറന്റാണ്. 27 സെക്കൻഡിനുള്ളിൽ അടിപൊളി ബർഗർ റെഡിയാക്കുമെന്നാണ് റോബോട്ട് റെസ്റ്റോറന്റിന്റെ അവകാശവാദം. കാലിഫോർണിയയിലെ സിലിക്കൺ വാലിയിലുള്ള എബിബി റോബോട്ടിക്സ് ആണ് ബർഗർബോട്ട്സിനു പിന്നിൽ. അതിവേഗത്തിൽ ബർഗർ പാറ്റികൾ കൂട്ടിച്ചേർക്കുന്ന അസംബ്ലി ഡ്രോയിഡുകൾ ഉപയോഗിച്ചാണ് പ്രവർത്തനം.

ഭക്ഷ്യ സേവനത്തിൽ സ്ഥിരത, സുതാര്യത, കാര്യക്ഷമത എന്നിവ കൊണ്ടുവരികയാണ് ബർഗർബോട്ട്സിന്റെ ലക്ഷ്യമെന്ന് കമ്പനി സ്ഥാപക എലിസബത്ത് ട്രൂങ് പറഞ്ഞു. റെസ്റ്റോറന്റ് ഉടമകൾക്ക് ഭക്ഷണനിർമാണച്ചിലവിനെക്കുറിച്ച് കൃത്യമായ പ്രവചനം നടത്താനും മികച്ച തീരുമാനമെടുക്കാനും ഇതിലൂടെ സാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

വേഗത്തിലും കൃത്യതയിലും ഊന്നിയാണ്  ബർഗർ നിർമ്മാണം. പാകം ചെയ്ത പാറ്റി ബർഗർ ബണ്ണിന് മുകളിൽ നിക്ഷേപിക്കും. പിന്നീട് ക്യുആർ കോഡ് ഉള്ള കൺവെയർ ബെൽറ്റിലൂടെ കൊണ്ടുപോകും. ഫ്ലെക്സ്പിക്കർ എന്നറിയപ്പെടുന്ന റോബോട്ടുകളിലൊന്ന് ബർഗറിനായി പ്രത്യേക സോസ്, ലെറ്റൂസ്, ചീസ്, പിക്കിൾസ് എന്നിവയുൾപ്പെടെയുള്ള ടോപ്പിംഗുകൾ തിരഞ്ഞെടുക്കാൻ ക്യുആർ കോഡ് ഡാറ്റ ഉപയോഗിക്കുന്നു. മറ്റൊരു റോബോട്ടായ യുമി ഭക്ഷണത്തിന് അവസാന മിനുക്കുപണികൾ നടത്തുന്നു. കൃത്യം 27 സെക്കൻഡിനുള്ളിൽ ബർഗർ റെഡിയാക്കും.

A futuristic restaurant in California, BurgerBots, is revolutionizing fast food with robots that prepare burgers in just 27 seconds, ensuring efficiency and consistency.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version