അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ‘ജ്യോതി’ പദ്ധതിയുമായി സംസ്ഥാന സർക്കാർ. അതിഥി തൊഴിലാളികളുടെ മൂന്ന് മുതൽ ആറ് വയസു വരെ പ്രായമുള്ള കുട്ടികളെ അംഗനവാടികളിൽ ചേർക്കുന്നതിനും ആറ് വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരെ പൊതുവിദ്യാലയങ്ങളിൽ എത്തിക്കാനും ലക്ഷ്യമിട്ടാണ് ‘ജ്യോതി’ എന്ന പദ്ധതി.

കേരളത്തിന്റെ തൊഴിൽ ശക്തിയുടെ അവിഭാജ്യ ഘടകമാണ് അതിഥി തൊഴിലാളികൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള
അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ നിലയെ കുറിച്ചുള്ള വിദ്യാഭ്യാസ റജിസ്റ്റർ തയ്യാറാക്കാനും അതത് സ്ഥലങ്ങളിലെ സ്കൂളുകളും അധ്യാപകരും പ്രത്യേക താൽപര്യത്തോടെ ഇക്കാര്യത്തിൽ ഇടപെടാനും പ്രസ്താവനയിൽ പറയുന്നു. സ്കൂൾ അധികൃതരും അധ്യാപകരും അതിഥി തൊഴിലാളികളുടെ കുടുംബങ്ങൾ സന്ദർശിക്കാനും കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനും പ്രസ്താവനയിൽ നിർദേശമുണ്ട്.

ഏകദേശം 35 ലക്ഷം അതിഥി തൊഴിലാളികളാണ് കേരളത്തിലുള്ളത്. നേരത്തെ ഇവരുടെ മക്കളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങൾക്കായി ഇടുക്കി, കണ്ണൂർ പോലുള്ള ചിലയിടങ്ങളിൽ പ്രാദേശിക പദ്ധതികളും രോഷ്ണി പോലുള്ള പദ്ധതികളും നടത്തിയിരുന്നു

Kerala’s Jyothi Scheme ensures education for migrant workers’ children. Learn about its objectives, implementation, and significance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version