ട്രാവൽ ടെക് പ്ലാറ്റ്ഫോം OYO ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സ്റ്റാർട്ടപ്പാകും. 2024-25 സാമ്പത്തിക വർഷം 623 കോടി ലാഭത്തോടെ രാജ്യത്തെ ഏറ്റും ലാഭകരമായ സ്റ്റാർട്ടപ്പായി OYO മാറുമെന്ന് ഫൗണ്ടർ റിതേഷ് അഗർവാൾ വ്യക്തമാക്കി. 2023-24 വർഷത്തിൽ നിന്ന് കമ്പനിയുടെ ലാഭം 172 ശതമാനം വർദ്ധിച്ചിരുന്നു. ഓയോ-യുടെ ഏർണിംഗ് പെർ ഷെയർ 0.36 രൂപയിൽ നിന്ന് 0.93 രൂപയിൽ എത്തിയിരുന്നു.
ഓയോയുടെ ഗ്രോസ് ബുക്കിംഗ് വാല്യു 54 ശതമാനം ഉയർന്ന് 16,436 കോടിയിൽ എത്തിയിരുന്നു. ഗ്രോസ് ബുക്കിംഗ് വാല്യു അവറേജ് 20% വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, സൗദി അറേബ്യ, യുഎഇ, സൗത്ത് ഈസ്റ്റ് ഏഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ 30-ഓളം പ്രീമിയം ഹോട്ടൽ ചെയിനായ സൺഡേ ഹോട്ടൽ തുറന്നതും ഓയോയുടെ മൂല്യം ഉയർത്തിയിരുന്നു. നിരവധി പ്ലാറ്റ്ഫോമുകളിലായി 91000 ലിസ്റ്റ്ങ്ങുകളും, 22,000-ത്തോളം ഹോട്ടലുകളും ഒരു ലക്ഷത്തോളം റൂമുകളും ഓയോയ്ക്കുണ്ട്.
OYO announces ₹623 crore profit in FY25, becoming India’s most profitable startup with significant growth in revenue and booking value.