യുഎസ്സും യുഎഇയും തമ്മിൽ 200 ബില്യൺ ഡോളർ മൂല്യമുള്ള കരാറുകൾ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുഎഇ സന്ദർശന വേളയിലാണ് തീരുമാനം. ബോയിംഗ്, ജിഇ എയ്‌റോസ്‌പേസ്, ഇത്തിഹാദ് എയർവേയ്‌സ് എന്നിവയ്ക്കിടയിൽ 14.5 ബില്യൺ ഡോളറിന്റെ കരാർ ഉൾപ്പെടെയാണിത്. സന്ദർശന വേളയിൽ യുഎസ്സും യുഎഇയും തമ്മിലുള്ള തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ജിഇ എഞ്ചിനുകൾ ഘടിപ്പിച്ച 28 യുഎസ് നിർമ്മിത ബോയിംഗ് 787, 777എക്സ് വിമാനങ്ങൾ വാങ്ങുന്നതിനായാണ് ഇത്തിഹാദ് എയർവേസ്-ബോയിംഗ്-ജിഇ കരാർ. യുഎഇയും അമേരിക്കയും തമ്മിലുള്ള ദീർഘകാല വാണിജ്യ വ്യോമയാന പങ്കാളിത്തത്തെ നിക്ഷേപം കൂടുതൽ ആഴത്തിലാക്കുന്നതായും അമേരിക്കൻ ഉൽപ്പാദനത്തിന് കരുത്ത് പകരുന്നതായും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു.
2030 ആകുമ്പോഴേക്കും 170ലധികം വിമാനങ്ങളായി വികസിപ്പിക്കുകയാണ് എയർലൈൻ ലക്ഷ്യമിടുന്നതെന്ന് ഇത്തിഹാദ് സിഇഒ അന്റോണോൾഡോ നെവസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഈ വർഷം പുതുതായി വാങ്ങുന്ന വിമാനങ്ങളിൽ 10 എണ്ണം എയർബസ് എ321എൽആർ വിമാനങ്ങളായിരിക്കും. ഇവ തിങ്കളാഴ്ച ലോഞ്ച് ചെയ്ത് ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കും. ബാക്കിയുള്ളവയിൽ ആറ് എയർബസ് എ350 വിമാനങ്ങളും നാല് ബോയിംഗ് 787 വിമാനങ്ങളും ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
President Trump announces over $200 billion in deals with the UAE, including a $14.5 billion Etihad-Boeing aircraft agreement, boosting US-UAE aviation and trade.