വ്യവസായ രംഗത്ത് കയ്യൊപ്പ് പതിപ്പിച്ച നിരവധി ഇന്ത്യൻ വനിതകളുണ്ട്. അക്കൂട്ടത്തിൽ പ്രമുഖയാണ് സംരംഭകയും, ബിസിനസ് എക്സിക്യൂട്ടീവും, ഏഞ്ചൽ നിക്ഷേപകയുമായ നമിത ഥാപ്പർ. എംക്യൂർ ഫാർമസ്യൂട്ടിക്കൽസ് മേധാവിയായ നമിത വാണിജ്യ രംഗത്തെ പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന റിയാലിറ്റി ഷോ ‘ഷാർക്ക് ടാങ്ക്’ ഇന്ത്യയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതയാണ്. ആഢംബര ജീവിതത്തിന്റെ കാര്യത്തിലും നമിത ഥാപ്പർ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇന്ത്യ.കോം റിപ്പോർട്ട് പ്രകാരം അൻപതു കോടി രൂപയുടെ വീട്ടിലാണ് നമിത താമസിക്കുന്നത്.
വീടിന്റെ കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല നമിതയുടെ ആഢംബരം. കോടിക്കണക്കിന് രൂപ വില വരുന്ന ലക്ഷ്വറി കാറുകൾ, വിലകൂടിയ വസ്ത്രങ്ങൾ എന്നിങ്ങനെ സമ്പന്നതയുടെ കൊടുമുടിയിലാണ് നമിത ഥാപ്പറിന്റെ ജീവിതം. കുറച്ചു നാൾ മുൻപ് കാൻ ഫിലിം ഫെസ്റ്റിവലിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന ഷൂ ധരിച്ച് നമിത പ്രത്യക്ഷപ്പെട്ടിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ബിഎംഡബ്ല്യു എക്സ്7, മെഴ്സിഡേഴ്സ് ബെൻസ് ജിഎൽഇ, ഓഡി ക്യു7 തുടങ്ങിയ വിലകൂടിയ ആഡംബര കാറുകളുടെ ശേഖരം നമിതയ്ക്കുണ്ട്.

1977 മാർച്ച് 21ന് ജനിച്ച നമിത ഐസിഎഐ സിഎ പരീക്ഷ പാസായി. പിന്നീട് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ നേടിയ അവർ ബിസിനസ്സ് ലോകത്തേക്ക് കടക്കുന്നതിന് മുമ്പ് കാര്യങ്ങൾ പഠിക്കാൻ ജോലി ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ യുഎസ്സിലെ രണ്ട് വ്യത്യസ്ത കമ്പനികളിലായി മാർക്കറ്റിംഗ്, ഫിനാൻസ് മേഖലകളിൽ 6 വർഷം അവർ ജോലി ചെയ്തു. അതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയ നമിത പിതാവിന്റെ ബിസിനസായ എംക്യുർ ഫാർമസ്യൂട്ടിക്കൽസിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ചേർന്നു.
എംക്യുർ ഫാർമസ്യൂട്ടിക്കൽസിന്റെ മാനേജിംഗ് ഡയറക്ടർ എന്നതിന് പുറമേ, ഇൻക്രെഡിബിൾ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ സ്ഥാപകയും സിഇഒയുമാണ് നമിത. വിവിധ ഓൺലൈൻ റിപ്പോർട്ടുകൾ പ്രകാരം നമിത ഥാപ്പറിന്റെ ആസ്തി 600 കോടി രൂപയാണ്.
Explore the lavish life of Namita Thapar, executive director of Emcure Pharmaceuticals and Shark Tank India star, including her ₹50 crore home and luxury cars.