പെൺകുട്ടികൾക്ക് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിക്കുന്നതിനായി മൂന്ന് വർഷത്തേക്ക് 2250 കോടി രൂപ നൽകാൻ അസിം പ്രേംജി ഫൗണ്ടേഷൻ. ലാഭേച്ഛയില്ലാത്ത സ്വകാര്യ സ്ഥാപനം വഴിയുള്ള രാജ്യത്തെ ഏറ്റവും വലിയ ഡയറക്റ്റ് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതിയാണിതെന്ന് അസിം പ്രേംജി ഫൗണ്ടേഷൻ പ്രതിനിധി അറിയിച്ചു.

പദ്ധതിയിലൂടെ സർക്കാർ സ്കൂളുകളിൽ നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസുകൾ പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് അസിം പ്രേംജി സ്കോളർഷിപ്പിന് അപേക്ഷിക്കാം. ശതകോടീശ്വരനും മനുഷ്യസ്‌നേഹിയുമായ അസിം പ്രേംജിയുടെ പേരിലുള്ള ഫൗണ്ടേഷൻ പദ്ധതിയിലൂടെ 2.5 ലക്ഷം പെൺകുട്ടികൾക്ക് പ്രതിവർഷം 30000 രൂപ നൽകും. പ്രതിവർഷം 750 കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുക. ഈ കണക്കുപ്രകാരം മൂന്ന് വർഷത്തേക്ക് പ്രോഗ്രാമിൽ ആകെ ചിലവ് 2250 കോടി രൂപവരും.

പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാൻ അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യമെന്ന് അസിം പ്രേംജി ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനുരാഗ് ബെഹാർ പറഞ്ഞു. സർക്കാർ സ്കൂളുകളിൽ നിന്ന് 10, 12 ക്ലാസുകൾ പൂർത്തിയാക്കി പെൺകുട്ടികൾ കോളേജ് പ്രവേശനം നേടിയാൽ, കോഴ്‌സ് കാലയളവിൽ എല്ലാ വർഷവും 30000 രൂപ ലഭിക്കും. ഇങ്ങനെ മൂന്ന് വർഷത്തെ ഡിഗ്രി പ്രോഗ്രാമിൽ ഒരു പെൺകുട്ടിക്ക് മാത്രം 90,000 രൂപ സ്കോളർഷിപ്പിലൂടെ ലഭിക്കും.

The Azim Premji Foundation launches a ₹2,250 crore scholarship program to support 2.5 lakh girls from government schools in India to complete college education with ₹30,000 annual funding.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version