പ്രതിരോധ രംഗത്ത് സുപ്രധാന തീരുമാനവുമായി പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO). തദ്ദേശീയമായി വികസിപ്പിച്ചെടുത്ത Mk-II(A) 30 കിലോവാട്ട് ലേസർ ഡയറക്റ്റഡ് എനർജി വെപ്പണിന്റെ (DEW) സാങ്കേതികവിദ്യ സ്വകാര്യ മേഖല കമ്പനികൾക്ക് കൈമാറാൻ പദ്ധതിയിടുന്നതിലൂടെയാണ് ഡിആർഡിഒ പ്രതിരോധ മേഖലയിൽ വിപ്ലവകരമായ ചുവടുവയ്പ്പ് നടത്തിയിരിക്കുന്നത്. പദ്ധതിക്ക് കൂടുതൽ സ്വകാര്യ മേഖലാ പങ്കാളിത്തം കൊണ്ടുവരികയാണ് ലക്ഷ്യം.  

കഴിഞ്ഞ മാസം ആന്ധ്രാപ്രദേശിലെ കുർണൂലിലുള്ള നാഷണൽ ഓപ്പൺ എയർ റേഞ്ചിലെ വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷമാണ് ഡിആർഡിഓയുടെ പ്രഖ്യാപനം. ഇന്ത്യൻ സൈന്യത്തിൽ നിന്ന് വർധിച്ചുവരുന്ന ഓർഡറുകൾ നിറവേറ്റുന്നതിനായി ഉത്പാദനം കൂട്ടാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്വകാര്യമേഖലയെ കൂടുതലായി കൂട്ടുപിടിക്കുന്നത്. പ്രതിരോധ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമവുമായി യോജിക്കുന്ന തരത്തിലുള്ള തീരുമാനം വിപുലമായ ഡിഇഡബ്ല്യു കഴിവുകളുള്ള എലൈറ്റ് രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയ്ക്ക് സ്ഥാനം നൽകും.

ഹൈദരാബാദിലെ ഡിആർഡിഒയുടെ സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് (CHESS) മറ്റ് ഡിആർഡിഒ ലാബുകൾ, അക്കാഡമിക് സ്ഥാപനങ്ങൾ, ഇന്ത്യൻ വ്യവസായങ്ങൾ എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത എംകെ-II(എ) ഇന്ത്യയിലെ ആദ്യ ഉയർന്ന പവർ ലേസർ അധിഷ്ഠിത ഡയറക്റ്റഡ് എനർജി വെപ്പണിന്റെ ആണ്. 2025 ഏപ്രിൽ 13ന് വിജയകരമായി പ്രദർശിപ്പിച്ച സിസ്റ്റം ഫിക്സഡ്-വിംഗ് ഡ്രോണുകളെ നിർവീര്യമാക്കുന്നതിനും ഒന്നിലധികം ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാനും 3.5–5 കിലോമീറ്റർ വരെയുള്ള ദൂരത്തിൽ ശത്രു നിരീക്ഷണ സെൻസറുകളും ആന്റിനകളും നശിപ്പിക്കാനും കെൽപ്പുള്ളതാണ്. മൊബൈൽ ട്രക്ക് പ്ലാറ്റ്‌ഫോമിൽ ഘടിപ്പിക്കുന്ന ആയുധം, ആറ് 5 കിലോവാട്ട് ലേസറുകൾ സംയോജിപ്പിച്ച് 30 കിലോവാട്ട് ബീം നൽകുന്നു.

India’s DRDO is set to mass-produce a powerful 30kW combat laser (Mk-II(A)) for enhanced border security against drone threats, transferring technology to private defense manufacturers after successful trials.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version