7619.64 കോടി രൂപയുടെ  വിദേശപഠനവായ്പ വിതരണം ചെയ്തു വായ്‌പാ  വിതരണത്തിൽ  കേരളത്തെ രാജ്യത്തെ ഒന്നാമതാക്കി സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകൾ. വിദ്യാഭ്യാസവായ്പാ തിരിച്ചടവ് കുടിശ്ശികയിലും കേരളമാണ് ഒന്നാമത്. വിദേശത്ത് പ്രതീക്ഷിച്ച തൊഴിൽകിട്ടാത്തതാണ് വായ്പ തിരിച്ചടയ്ക്കാത്തതിന് പ്രധാനകാരണം എന്നാണ് വിശദീകരണം .

2019 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച് 31 വരെ 66,159 അക്കൗണ്ടുകളിലായി 7619.64 കോടി രൂപയാണ് സംസ്ഥാനത്ത് വിതരണം ചെയ്ത വിദേശപഠനവായ്പ.
2024 ഡിസംബർ 31 വരെ 2,99,168 അക്കൗണ്ടുകളിലായി 16,293 കോടിയാണ് വിദേശത്തും സ്വദേശത്തുമുള്ള പഠനത്തിനായി വിതരണംചെയ്ത വിദ്യാഭ്യാസവായ്പ.
ഇതിൽ 2024 ഡിസംബർ 31 വരെ 30,491 അക്കൗണ്ടുകളിലായി 909 കോടി രൂപ നിഷ്ക്രിയ ആസ്തിയായെന്നാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്ക്.


ഇന്ത്യൻ ബാങ്ക് അസോസിയേഷൻ തയാറാക്കിയ കണക്കുകൾ  ധനസഹമന്ത്രി പങ്കജ് ചൗധരി  രാജ്യസഭയിൽ പുറത്തുവിട്ടു. വിദേശ വിദ്യാഭ്യാസ വായ്‌പയെടുത്തു വിദേശത്തു പഠനത്തിന് പോയ വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേർക്കും പഠനം പൂർത്തിയാക്കിയെങ്കിലും ജോലി തരപ്പെടാത്തതിനാൽ വായ്‌പ കൃത്യമായ തവണകളായി തിരിച്ചടക്കാൻ സാധിച്ചില്ല. വായ്‌പാ കുടിശ്ശികയിൽ കേരളം ഒന്നാമതെത്താൻ കാരണമിതാണ്.
 
കേരളം 7619.64 കോടി  രൂപയാണ് വിദേശപഠന വിദ്യാഭ്യാസ വായ്‌പയായി  2019 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച് 31 വരെ വിതരണം ചെയ്തതെങ്കിൽ മഹാരാഷ്ട്രയിലെ ബാങ്കുകൾ  6158.22 യും, ആന്ധ്രപ്രദേശ് 5168.34 രൂപയും, തെലങ്കാന 5103.77 രൂപയും വായ്‌പ നൽകിയിട്ടുണ്ട്. കർണാടക 4027.82 നൽകിയപ്പോൾ  തമിഴ്നാട് 3530.41 രൂപ മാത്രമാണ് വിദേശപഠന വിദ്യാഭ്യാസ വായ്‌പയായി വിതരണം ചെയ്‌തത്‌. 

Kerala tops the country in the distribution of foreign education loans and also has the highest amount of outstanding education loan debt due to unemployment among graduates abroad.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version