ഇന്ത്യൻ നാവികസേനയുടെ കരുത്ത് കൂട്ടാൻ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐഎൻഎസ് തമാൽ. സ്റ്റെൽത്ത് മൾട്ടി-റോൾ ഫ്രിഗേറ്റ് ഐഎൻഎസ് തമാൽ ജൂലൈ 1ന് റഷ്യയിലെ കലിനിൻഗ്രാഡിൽ കമ്മീഷൻ ചെയ്യും.

കമ്മീഷനിങ്ങിന് ഒരുങ്ങി INS Tamal, India’s last foreign-built warship I to be commissioned on July 1

3900 ടൺ ഭാരമുള്ള മൾട്ടി-റോൾ സ്റ്റെൽത്ത് ഫ്രിഗേറ്റ് ഇന്ത്യയ്ക്ക് പുറത്ത് നിർമ്മിക്കുന്ന ഇന്ത്യൻ നാവികസേനയുടെ അവസാന യുദ്ധക്കപ്പലായിരിക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി റഷ്യൻ സഹകരണത്തോടെ നിർമിക്കുന്ന ക്രിവാക് ക്ലാസ് ഫ്രിഗേറ്റ് പരമ്പരയിലെ എട്ടാമത്തെ യുദ്ധക്കപ്പൽ കൂടിയാണ് ഐഎൻഎസ് തമാൽ. ഭാവിയിൽ വിദേശത്തുനിന്നും യുദ്ധക്കപ്പലുകൾ ഇറക്കുമതി ചെയ്യാൻ പദ്ധതിയില്ലെന്നും ബയേർസ് നേവി എന്നതിൽ നിന്ന് ബിൽഡേർസ് നേവിയായി ഇന്ത്യൻ നാവികസേന മാറിയതായും മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

125 മീറ്റർ നീളമുള്ള ഐഎൻഎസ് തമാൽ ഇന്ത്യയുടേയും റഷ്യയുടേയും നൂതന സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചുള്ളതാണ്. മാരക പ്രഹരശേഷിയുള്ള കപ്പലിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും ഷിൽ സർഫേസ് ടു എയർ മിസൈലുകളും സജ്ജീകരിച്ചിരിക്കുന്നു. 27 ശതമാനത്തോളം ഭാഗങ്ങൾ ഇന്ത്യയിൽ നിർമിച്ച കപ്പലിൽ ടോർപ്പിഡോകൾ, റോക്കറ്റ് സംവിധാനങ്ങൾ തുടങ്ങിയ നൂതന ആന്റി സബ്മറൈൻ വെപ്പണുകമുണ്ട്.

പാകിസ്ഥാന്റെ നാവിക ശേഷി വർദ്ധിപ്പിക്കാൻ ചൈന സഹായമെത്തിക്കുന്ന സമയത്താണ് ഐഎൻഎസ് തമാൽ വരുന്നത് എന്നതും പ്രാധാന്യം അർഹിക്കുന്നു. മാർച്ചിൽ 5 ബില്യൺ ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് പാകിസ്ഥാന് ചൈനയിൽ നിന്ന് ഹാംഗോർ ക്ലാസ് അന്തർവാഹിനി ലഭ്യമായത്. അതുകൊണ്ടുതന്നെ ഇൻഡോ-പസഫിക് മേഖലയിലെ ഇന്ത്യൻ നാവികസേനയുടെ ഫയർ പവറിനും തന്ത്രപ്രധാനമായ നീക്കങ്ങൾക്കും തമാൽ സുപ്രധാനമാണ്.

India is set to commission INS Tamal, its final foreign-built Project 11356 frigate, on July 1, 2025, at Russia’s Yantar Shipyard. This 3,900-ton stealth frigate, armed with BrahMos missiles, marks a significant step towards India’s indigenous shipbuilding future and strengthens its Western Fleet in the Arabian Sea

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version