ഹാർവാഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനത്തിന് ട്രംപ് ഭരണകൂടം വിലക്കേർപ്പെടുത്തിയതോടെ നിലവിൽ സർവകലാശാലയിൽ ചേർന്നിട്ടുള്ള 800ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിൽ. ഹാർവാർഡ് സർവകലാശാലയുടെ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം (SEVP) സർട്ടിഫിക്കേഷൻ നിർത്തലാക്കാൻ ട്രംപ് ഭരണകൂടം കഴിഞ്ഞ ദിവസമാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനോട് ഉത്തരവിട്ടത്. ഇതിനെത്തുടർന്നാണ് നിരവധി വിദ്യാർത്ഥികൾ ആശങ്കയിൽ ആയിരിക്കുന്നത്.

ഹാർവാർഡിന് ഇനി വിദേശ വിദ്യാർത്ഥികളെ ചേർക്കാൻ കഴിയില്ലെന്നും നിലവിലുള്ള വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ നിയമപരമായ പദവി
മാറുകയോ നഷ്ടപ്പെടുകയോ ചെയ്യുമെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. ഇപ്പോൾ സർവകലാശാലയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളും വേറെ സർവകലാശാലകളിലേക്ക് മാറണമെന്നാണ് നിർദേശം. അങ്ങനെ ചെയ്തില്ലെങ്കിൽ അവരുടെ വിദ്യാർത്ഥി വിസ റദ്ദാക്കും എന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പു നൽകുന്നു.

ട്രംപിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ല എന്ന് ആരോപിച്ചാണ് ഭരണകൂടത്തിന്റെ നടപടി. സർവകലാശാലയിൽ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. സർവകലാശാലയിലെ മൊത്തം വിദ്യാർത്ഥികളിൽ 27 ശതമാനം 140ഓളം രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്നത് പരിഗണിക്കാതെയാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. നടപടി നിയമാനുസൃതമല്ലെന്ന് ഹാർവാർഡ് സർവകലാശാല പ്രതികരിച്ചു. 

The Trump administration’s ban on foreign student admissions at Harvard University has put thousands of international students, including 800 Indian students, in jeopardy. The move to revoke Harvard’s SEVP certification raises concerns about visa status and transfers.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version