ചരിത്ര നേട്ടവുമായി സംസ്ഥാന ധനവകുപ്പിന് കീഴിലുള്ള കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC). 2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തിൽ 98.16 കോടി രൂപ അറ്റാദായം നേടിയാണ് കെഎഫ്സിയുടെ റെക്കോർഡ് പ്രകടനം. കോർപ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിൽ മുൻവർഷത്തേക്കാൾ 32.56% വർദ്ധനയാണ് അറ്റാദായത്തിൽ ഉണ്ടായിരിക്കുന്നത്. കോർപ്പറേഷന്റെ മൊത്തം വായ്പാ ആസ്തി ആദ്യമായി 8000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. ഇതോടൊപ്പം നെറ്റ് വർത്ത് 1328.83 കോടി രൂപയായി വർദ്ധിച്ചതും ശക്തമായ സാമ്പത്തിക വളർച്ചയെ അടിവരയിടുന്നതാണ്.

കോർപ്പറേഷന് സംസ്ഥാന സർക്കാർ ഇതുവരെ 920 കോടി രൂപ ഓഹരി മൂലധനമായി നൽകിയതായും ഇതിൽ നിലവിലെ ഭരണകാലത്ത് മാത്രം 500 കോടി രൂപനൽകിയിട്ടുണ്ടെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഈ പിന്തുണ കോർപ്പറേഷനെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) അഞ്ച് ശതമാനം മുതൽ പലിശ നിരക്കിൽ വായ്പ നൽകാൻ പ്രാപ്തമാക്കിയതായും ധനമന്ത്രി കൂട്ടിച്ചേർത്തു.
കെഎഫ്‌സിയുടെ മികച്ച വായ്പാ രീതികളെ എടുത്തുകാണിക്കുന്നതാണ് ഈ ശക്തമായ പ്രകടനമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് പറഞ്ഞു. ഒരു ശതമാനത്തിൽ താഴെയുള്ള അറ്റ നിഷ്‌ക്രിയ ആസ്തിയോടെ, കേരളത്തിലെ എംഎസ്എംഇകളെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നതിന് കോർപ്പറേഷൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
The Kerala Financial Corporation (KFC) achieved a record net profit of ₹98.16 crore and surpassed ₹8000 crore in loan assets for the fiscal year ending March 31, 2025, demonstrating strong financial growth and support for MSMEs.