ബിസിനസ് ലോകത്തെ പ്രധാനപ്പെട്ട പേരാണ് നെസ് വാഡിയയുടേത്. നുസ്ലി വാഡിയയുടെയും മൗറീൻ വാഡിയയുടെയും മൂത്ത മകനായ നെസ് വാഡിയ 283 വർഷം പഴക്കമുള്ള വാഡിയ ഗ്രൂപ്പിന്റെ അവകാശിയാണ്. ബോംബെ ബർമ ട്രേഡിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറും ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടീമായ പഞ്ചാബ് കിംഗ്സിന്റെ സഹ ഉടമയുമാണ് നെസ് വാഡിയ. ബോളിവുഡ് നടിയും പഞ്ചാബ് കിംഗ്സിന്റെ സഹഉടമകളിൽ ഒരാളുമായ പ്രീതി സിന്റ നെസ് വാഡിയയ്ക്കെതിരെ ചണ്ഡീഗഢ് കോടതിയിൽ എഫ്‌ഐആർ ഫയൽ ചെയ്തതോടെ അടുത്തിടെ അദ്ദേഹം വാർത്തകളിൽ ഇടം നേടി.

നുസ്ലി വാഡിയയുടെയും മൗറീൻ വാഡിയയുടെയും മകനായി മുംബൈയിലെ പാഴ്സി കുടുംബത്തിലാണ് നെസ് വാഡിയ ജനിച്ചത്. യുകെയിലെ വാർവിക്ക് സർവകലാശാലയിൽ നിന്നും എഞ്ചിനീയറിംഗ് മാനേജ്‌മെന്റിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ അദ്ദേഹം 2001ൽ ബോംബെ ഡൈയിംഗിലൂടെയാണ് കരിയർ ആരംഭിച്ചത്. നിലവിൽ ഗോ എയർ, ബ്രിട്ടാനിയ, വാഡിയ ടെക്‌നോ എഞ്ചിനീയറിംഗ് സർവീസസ്, ബോംബെ ഡൈയിംഗ് തുടങ്ങിയ വിവിധ വാഡിയ ഗ്രൂപ്പ് കമ്പനികളുടെ ബോർഡ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ കൊച്ചുമകനാണ് നെസ് വാഡിയ. നെസ് വാഡിയയുടെ മുത്തശ്ശി ദിന വാഡിയ മുഹമ്മദ് അലി ജിന്നയുടെ മകളാണ്. നെസ് വാഡിയയുടെ സ്വത്തിനെയും ആസ്തിയെയും കുറ്ച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ഫോർബ്‌സിന്റെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ പിതാവ് നുസ്ലി വാഡിയയുടെ ആസ്തി 5.7 ബില്യൺ യുഎസ് ഡോളറാണ്. ഈ സ്വത്ത് രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബങ്ങളിൽ ഒന്നായി വാഡിയ കുടുംബത്തെ മാറ്റുന്നു.

Ness Wadia is a prominent Indian businessman and heir to the Wadia Group, serving as Managing Director of Bombay Burmah Trading Corporation and co-owner of Punjab Kings, known for his diverse corporate roles and significant family legacy.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version