തിരുവനന്തപുരം തോന്നയ്ക്കലി‍ൽ 7.48 ഏക്കറിൽ 6 കോടി രൂപ ചിലവിൽ വികസിപ്പിച്ച കിൻഫ്ര മിനി വ്യവസായ പാർക്കിലൂടെ കേരളത്തിനു പുതിയൊരു വ്യവസായ പാർക്ക് കൂടി ലഭിച്ചിരിക്കുകയാണ്. ഭക്ഷ്യസംസ്കരണം, കടലാസ് അധിഷ്ഠിത വ്യവസായം, ഫർണിച്ചർ, ഹാർഡ് വെയർ, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ വിഭാഗങ്ങളിലെ 18 യൂണിറ്റുകളാണു മിനി വ്യവസായ പാർക്കിൽ പ്രവർത്തിക്കുക. പൂർണമായി സംരംഭകർക്കായി അനുവദിച്ചു കഴിഞ്ഞ മിനി പാർക്കിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. ഉദ്ഘാടനത്തിന് മുൻപ് തന്നെ പാർക്കിന് 50 കോടിയുടെ നിക്ഷേപവും 350ഓളം തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സാധിച്ചിരുന്നു.

വ്യവസായ വകുപ്പിന് കീഴിൽ കിൻഫ്രയുടെ നേതൃത്വത്തിലാണ് തോന്നയ്ക്കലിൽ മിനി വ്യവസായ പാർക്ക് നിർമാണം പൂർത്തിയാക്കിയത്. മലിനീകരണമില്ലാത്ത ജനറൽ കാറ്റഗറിയിലുള്ള വ്യവസായങ്ങൾക്കായി ആരംഭിച്ച പാർക്കിൽ ഇതിനോടകം തന്നെ പ്രതിരോധം, എയ്റോ സ്പേസ്, ഫുഡ്, ലോജിസ്റ്റിക്സ്, ഹാർഡ് വെയർ, ഫർണിച്ചർ തുടങ്ങി വിവിധ മേഖലകളിലായി നിരവധി സംരംഭങ്ങൾ റജിസ്റ്റർ ചെയ്തുകഴിഞ്ഞു. റോഡുകൾ, ജലവിതരണം,വൈദ്യുതി വിതരണ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും പാർക്കിൽ നേരത്തെ സജ്ജമാക്കിയിരുന്നു.

Kerala’s industrial landscape gets a boost with the inauguration of the KINFRA Mini Industrial Park in Thonnakkal, Thiruvananthapuram. Developed on 7.48 acres with a ₹6 crore investment, the park is already fully allotted to 18 units across diverse sectors, generating ₹50 crore in investment and 350 jobs.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version