ഇന്ത്യൻ പെറ്റ് ഫുഡ് സ്റ്റാർട്ടപ്പായ ഡ്രൂൾസിൽ നിക്ഷേപവുമായി നെസ്‌ലെ ഇന്ത്യ.  സ്വിസ് ഭക്ഷ്യ ഭീമനായ നെസ്‌ലെ എസ്‌എയുടെ കീഴിലുള്ള നെസ്‌ലെ  ഇന്ത്യ ഡി2സി പെറ്റ് കെയർ സ്റ്റാർട്ടപ്പായ ഡ്രൂൾസിൽ നടത്തിയിരിക്കുന്ന നിക്ഷേപത്തിന്റെ സാമ്പത്തിക നിബന്ധനകൾ സ്റ്റാർട്ടപ്പ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നിക്ഷേപത്തോടെ ഡ്രൂൾസ് ഒരു ബില്യൺ ഡോളർ നേട്ടം അഥവാ യൂണിക്കോൺ സ്റ്റാർട്ടപ്പ് നേട്ടത്തിലെത്തിയതായി കമ്പനി പ്രതിനിധി അറിയിച്ചു.

പെറ്റ്സ് ഫുഡ് ബ്രാൻഡ് യൂണിക്കോൺ ആയി | Drools, Drools Enters Unicorn Club After Nestle’s Investment

2010ൽ ഫാഹിം സുൽത്താൻ സ്ഥാപിച്ച ഡ്രൂൾസ്, വളർത്തുമൃഗങ്ങളുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉയർന്ന പ്രോട്ടീൻ, ഭക്ഷണക്രമങ്ങൾ എന്നിവയുൾപ്പെടെ 650ലധികം എസ്‌കെ‌യുകൾ വാഗ്ദാനം ചെയ്യുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പിന് നിലവിൽ ഏകദേശം 3400 ജീവനക്കാരാണുള്ളത്. സ്വന്തം വെബ്‌സൈറ്റിനു പുറമേ പ്രധാന ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലേസുകൾ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയും കമ്പനി ഉൽപ്പന്നങ്ങൾ വിൽക്കുന്നു. ഓസ്‌ട്രേലിയ, ഇസ്രായേൽ, യുഎഇ എന്നിവയുൾപ്പെടെ 22 രാജ്യങ്ങളിലായി 40000ത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്ക് കമ്പനി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ശാസ്ത്രാധിഷ്ഠിത പോഷകാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഡ്രൂൾസ് നവീകരണത്തിന് നേതൃത്വം നൽകുന്നതായി സ്ഥാപകൻ ഫാഹിം സുൽത്താൻ പറഞ്ഞു. 

Global food giant Nestlé has acquired a minority stake in Indian D2C pet care startup Drools, which recently achieved unicorn status. This investment highlights the rapidly growing Indian pet care market, projected to reach $7 billion by 2027-28.

Share.

Comments are closed.

Exit mobile version