എറണാകുളം ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് 76 പുതിയ സ്വകാര്യ ബസ് റൂട്ടുകൾ കൂടി കണ്ടെത്തി. ജില്ലയുടെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ പുതിയ റൂട്ടുകളിൽ സർവീസ് നടത്തുന്നതിനായി സർക്കാർ അനുമതി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ എന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തൊട്ടാകെ 500ലധികം പുതിയ ബസ് റൂട്ടുകൾ കൊണ്ടുവരുമെന്ന് നേരത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എറണാകുളത്ത് 76 പുതിയ റൂട്ടുകൾ വരിക.

കൊച്ചിയിലും കൊച്ചിക്ക് പുറത്ത് ജില്ലയിലെ വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്കും ഒരുപോലെ ഗുണം ചെയ്യുന്ന തരത്തിലാണ് പുതിയ റൂട്ടികൾ വരിക. നിലവിൽ കൊച്ചിയോട് ചേർന്ന പല പ്രദേശങ്ങളിലും സർക്കാർ, സ്വകാര്യ ബസുകൾ കുറവാണ്. അതുകൊണ്ടുതന്നെ പുതിയ റൂട്ടുകൾ വേണമെന്ന ആവശ്യം ശകിതമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ റൂട്ടുകൾ ഉൾപ്പെടുത്താനുള്ള നടപടി.

76 new private bus routes have been identified in Ernakulam to significantly improve public transport connectivity. Authorities are currently awaiting government approval to launch these services.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version