300ലധികം പേരുടെ 101 മില്യൺ ദിർഹം വരുന്ന ഹൗസിങ് ലോൺ എഴുതിത്തള്ളാൻ ഉത്തരവിട്ട് ഷെയ്ഖ് ഹംദാൻ. ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ടാണ് ഗാർഹിക ലോൺ എഴുതിത്തള്ളാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. ഇളവിലൂടെ 303 പൗരൻമാർക്കാണ് ഗാർഹിക  ലോൺ ഒഴിവാക്കി കിട്ടുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് നടപടി.

കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് 222 പൗരൻമാരുടെ വായ്പ എഴുതിത്തള്ളിയതിനു പിന്നാലെയാണ് പുതിയ നടപടി. പ്രായമായവർ, വിരമിച്ചവർ അവശത അനുഭവിക്കുന്നർ തുടങ്ങിയവരുടെ വായ്പയാണ് ഇത്തരത്തിൽ എഴുതിത്തള്ളിയത്. ബലിപെരുന്നാളുമായി ബന്ധപ്പെട്ട് 963 തടവുകാരെ മോചിപ്പിക്കാനും യുഎഇ ഉത്തരവിട്ടിരുന്നു. ഇക്കാര്യങ്ങളുടെ മുഴുവൻ സാമ്പത്തിക ചിലവും യുഎഇ പ്രസിഡന്റ് നേരിട്ട് വഹിക്കും. 

Sheikh Hamdan has ordered the exemption of housing loans worth Dh101 million for over 300 citizens as an Eid al-Adha gift. This follows directives from Sheikh Mohammed bin Rashid Al Maktoum, easing the financial burden on many.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version