Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യോഗയുടെ ബിസിനസ് സാധ്യതകൾ
News Update

യോഗയുടെ ബിസിനസ് സാധ്യതകൾ

ഇന്ന് (ജൂൺ 21) ലോകം അന്താരാഷ്ട്ര യോഗ ദിനമായി (International Yoga Day) ആചരിക്കുന്നു. 'ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ' എന്ന ആശയവുമായാണ് ഈ വർഷത്തെ യോഗ ദിനം ആചരിക്കുന്നത്. 11ആമത് അന്താരാഷ്ട്ര യോഗ ദിനമാണ് ഈ വർഷത്തേത്. ആരോഗ്യം, വെൽനെസ് എന്നിവയ്ക്കൊപ്പം യോഗയ്ക്ക് ഏറെ ബിസിനസ് സാധ്യതകളും ഉണ്ട്. അത്തരത്തിൽ, സംരംഭം എന്ന നിലയ്ക്ക് യോഗയെ മാറ്റിയ ചില കമ്പനികൾ നോക്കാം.
News DeskBy News Desk21 June 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ന് (ജൂൺ 21) ലോകം അന്താരാഷ്ട്ര യോഗ ദിനമായി (International Yoga Day) ആചരിക്കുന്നു. ‘ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ’ എന്ന ആശയവുമായാണ് ഈ വർഷത്തെ യോഗ ദിനം ആചരിക്കുന്നത്. 11ആമത് അന്താരാഷ്ട്ര യോഗ ദിനമാണ് ഈ വർഷത്തേത്. ആരോഗ്യം, വെൽനെസ് എന്നിവയ്ക്കൊപ്പം യോഗയ്ക്ക് ഏറെ ബിസിനസ് സാധ്യതകളും ഉണ്ട്. അത്തരത്തിൽ, സംരംഭം എന്ന നിലയ്ക്ക് യോഗയെ മാറ്റിയ ചില കമ്പനികൾ നോക്കാം.

യോഗ ആക്സസറീസ് വിൽക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് ജൂരു യോഗ പ്രൈവറ്റ് ലിമിറ്റഡ് (JURU Yoga). ചെന്നൈ ആസ്ഥാനമായുള്ള കമ്പനി 2016ലാണ് ആരംഭിച്ചത്. കമ്പനി വെബ്സൈറ്റ് ആയ juruyoga.com വഴി യോഗ മാറ്റുകൾ, പ്രോപ്പ്സ് ആൻഡ് പില്ലോസ്, ബോൾസ്റ്ററുകൾ, നെഡറ്റേഷൻ പ്രോപ്പ്സ്, മാറ്റ് ബാഗുകൾ, യോഗ സംബന്ധിച്ച പുസ്തകങ്ങൾ തുടങ്ങിയവ വാങ്ങാം. സ്ഥാപനങ്ങൾക്കും യോഗ സ്റ്റുഡിയോകൾക്കുമായി കസ്റ്റമൈസ്ഡ് യോഗ ഉത്പന്നങ്ങളും കമ്പനി ലഭ്യമാക്കുന്നു.

കേരളത്തിലേക്കെത്തുന്ന സന്ദർശകരെ വെൽനസ് റിട്രീറ്റുകളുമായി ബന്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് വെൽനെസ് ലോക (WellnessLoka). ആയുർവേദം, യോഗ, ധ്യാന കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനും ബുക്ക് ചെയ്യുന്നതിനുമുള്ള പ്ലാറ്റ്ഫോമാണിത്. വെൽനെസ്, ഹീലിങ്, യോഗ എന്നിവയിലെ 25ലധികം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളെ പ്ലാറ്റ്ഫോം വഴി കണ്ടെത്താം. wellnessloka.com എന്ന വെബ്സൈറ്റിൽ റീട്രീറ്റ് ടൈപ്പ്, ഡെസ്റ്റിനേഷൻ, എത്ര ദിവസത്തേക്ക്, സന്ദർശകരുടെ എണ്ണം എന്നിവ നൽകിയാൽ ആ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടം ലിസ്റ്റ് ലഭിക്കും. അതിലെ വിവരങ്ങൾ വെച്ച് ബുക്ക് ചെയ്യാനാകും.

യോഗ എന്നത് ഒരു ജീവിതരീതിയാണ് എന്നതിൽ നിന്നാണ് ഫോർട്ട് കൊച്ചിയിലെ ലവിങ് ഏർത്ത് യോഗ കഫേ (LOVING EARTH YOGA CAFE) ആരംഭിക്കുന്നത്. ലവിങ് ഏർത്ത് യോഗ കഫേ ഓർഗാനിക് ഷോപ്പുകൾ, കഫേകൾ, യോഗ കമ്മ്യൂണിറ്റികൾ തുടങ്ങിയ ഇടങ്ങളിലേക്ക് വീഗൻ ഭക്ഷണ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ചെറുസംരംഭമായാണ് ആരംഭിച്ചത്. പിന്നീട് അത് നൂറിലധികം വിഭവങ്ങൾ വിളമ്പുന്ന കഫേ ആയി വളർന്നു. ഒപ്പം ഗാർളിക് ക്രീം, പീനട്ട് ബട്ടർ, കാഷ്യൂ ചീസ് എന്നിങ്ങനെയുള്ള വീഗൻ പാൻട്രിയിലും കഫേ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനുപുറമേ യോഗ പരിശീലനവും റീട്രീറ്റുകളും ലവിങ് ഏർത്ത് നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് lovingearthyogacafe.com സന്ദർശിക്കാം.

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫിറ്റ്നസ് കമ്യൂണിറ്റി എന്നവകാശപ്പെടുന്ന പ്ലാറ്റ്ഫോമാണ് ഫിറ്റർ (FITTR). ഫിറ്റ്നസ് മാർഗ്ഗനിർദ്ദേശങ്ങൾക്കുള്ള ഏറ്റവും മികച്ച ഇടം എന്നാണ് കമ്പനി വിശേഷിപ്പിക്കപ്പെടുന്നത്. വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഫിറ്റർ ഉപയോഗിക്കാം. യോഗ പരിശീലനത്തിനു പുറമേ ഫിറ്റ്നസ് കോച്ചിനെ കണ്ടെത്തുക, ന്യൂട്രീഷനിസ്റ്റിനെ കണ്ടെത്തുക, ഓൺലൈൻ ട്രെയിനിങ് എന്നിങ്ങനെ നിരവധി സേവനങ്ങൾ ഈ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. ആപ്പിൽ ഓൺലൈൻ യോഗയ്ക്കായി പ്രത്യേക ലൈബ്രറിയും ഉണ്ട്. 

Explore how companies like JURU Yoga, WellnessLoka, Loving Earth Yoga Cafe, and FITTR are turning International Yoga Day into successful business opportunities.

banner International Yoga Day Wellness retreats Yoga accessories Yoga business Yoga cafes
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil