രാജ്യത്തെ ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി മാറിരിക്കുകയാണ് ഡൽഹി-മുംബൈ അതിവേഗപാത. ഇന്ത്യയിൽ ആദ്യമായി ദേശീയപാതയിൽ ഡെഡിക്കേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ കൊണ്ടുവന്നത് ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലാണ്. അതിവേഗപാതയുടെ 12 കിലോമീറ്റർ ഭാഗമാണ് ഇത്തരത്തിൽ വന്യജീവി സൗഹാർദപരമായി മാറ്റിയിരിക്കുന്നത്. മൃഗങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാവുന്ന തരത്തിലാണ് ഇത് ഒരുക്കിയിട്ടുള്ളത്.

അതിവേഗപാതയിൽ രാജാജിക്കും രന്തംബോറിനും ഇടയിലുള്ള ബഫർ സോണിലാണ് വൈൽഡ് ലൈഫ് കോറിഡോർ. അഞ്ച് ഓവർപ്പാസുകൾ, മൃഗങ്ങൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഹൈവേ അണ്ടർപാസ് തുടങ്ങിയവയാണ് വന്യജീവി സൗഹൃദ ഇൻഫ്രാസ്ട്രക്ചർ നിർമാണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഗതാഗതത്തിന് തടസ്സം വരാത്ത രീതിയിലാണ് നിർമാണം. സൗണ്ട് ബാരിയറുകൾ, റെയിൻ വാട്ടർ ഹാർവസ്റ്റിങ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നു.
Discover India’s first wildlife-friendly expressway, the Delhi-Mumbai Expressway. This innovative 12-km stretch features dedicated animal corridors, including overpasses and the longest highway underpass for safe passage.