നിരവധി വിദേശകമ്പനികളിൽ ഒരേ സമയം ജോലി ചെയ്ത് കമ്പനികളെ കമ്പളിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യക്കാരനായ സോഹം പരേഖ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ വാർത്തയെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഹം.
വിവിധ യുഎസ് സ്റ്റാർട്ടപ്പുകൾക്കായി ഒരേസമയം ജോലിചെയ്തതായും മൂൺലൈറ്റിംഗ് നടത്തിയിട്ടുള്ളതായും ബെംഗളൂരു ടെക്കിയായ സോഹം പരേഖ് സമ്മതിച്ചു. ആഴ്ചയിൽ ഏകദേശം 140 മണിക്കൂർ ജോലി ചെയ്തിരുന്നതായി സോഹം അവകാശപ്പെടുന്നു. ഇത് ആരെയും കബളിപ്പിക്കാൻ ഉദ്ദേശിച്ചല്ല എന്നും മറിച്ച് തനിക്ക് അത്തരമൊരു അവസ്ഥ ഉണ്ടായതിനാലാണ് ഒന്നിലധികം ജോലികൾ ചെയ്യേണ്ടി വന്നതെന്നും സോഹം ന്യായീകരണവുമായി എത്തി.
യുഎസ് സ്റ്റാർട്ടപ്പുകൾക്ക് എന്തിനാണ് മൂൺലൈറ്റ് നൽകുന്നതെന്ന് എന്ന ചോദ്യത്തിന് സാമ്പത്തിക സാഹചര്യങ്ങൾ കൊണ്ട് എന്നാണ് സോഹം മറുപടി നൽകിയത്. ആരും ആഴ്ചയിൽ 140 മണിക്കൂർ ജോലി ചെയ്യാൻ ഇഷ്ടപ്പെടില്ല. പക്ഷേ അത്യാവശ്യം വരുമ്പോൾ അങ്ങനെ ചെയ്യേണ്ടി വരും-സോഹം പറഞ്ഞു
Bengaluru-based software engineer Soham Parekh admitted to moonlighting for multiple US startups, working up to 140 hours a week, citing financial strain. His confession follows allegations of dishonesty and misleading credentials by Playground AI co-founder Suhail Doshi, sparking a wider debate on moonlighting in tech.