സാങ്കേതിക തകരാർ കാരണം ഒരു മാസത്തോളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ് 35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ബ്രിട്ടീഷ് സംഘമെത്തി. ഇതിനെത്തുടർന്ന് കുടുങ്ങിക്കിടന്ന വിമാനം തിരുവനന്തപുരം എയർപോർട്ടിലെ മെയിന്റനൻസ് റിപ്പയർ ആൻഡ് ഓവർഹൗൾ (MRO) സൗകര്യത്തിലേക്ക് മാറ്റി.

എയർബസ് എ 400 എം എന്ന വിമാനത്തിലാണ് എഞ്ചിനീയറിങ് സംഘമെത്തിയത്. വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി സംഘം തിരുവനന്തപുരത്ത് തുടരും. എംആർഒ സൗകര്യത്തിനായുള്ള വിമാനത്താവളത്തിന്റെ വാഗ്ദാനം സ്വീകരിച്ച് വിമാനം മാറ്റിയതായി ബ്രിട്ടീഷ് പ്രതിനിധികളും എയർപോർട്ട് അധികൃതരും സ്ഥരീകരിച്ചു. ക്രമീകരണങ്ങൾ അന്തിമമാക്കാനുള്ള ചർച്ചകൾക്കു ശേഷമാണ് നീക്കം. ഇന്ത്യൻ അധികൃതരുടെയും എയർപോർട്ടിന്റെ ഭാഗത്തുനിന്നുമുള്ള പിന്തുണയ്ക്ക് ബ്രിട്ടീഷ് ഹൈമ്മിഷൻ നന്ദി അറിയിച്ചു.
ജൂൺ പതിനാലിനായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ് 35 സാങ്കേതിക തകരാർ കാരണം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. 110 മില്യൺ ഡോളർ വില വരുന്ന ഈ യുദ്ധവിമാനം ലോകത്തിലെ തന്നെ ഏറ്റവും നൂതന ഫൈറ്റർ ജെറ്റ് ആയാണ് അറിയപ്പെടുന്നത്.
British engineering team arrives in Trivandrum to repair UK Royal Navy’s F-35B jet stuck for a month due to technical issues. Aircraft shifted to airport’s MRO facility.
